അണക്കര അമ്പലമേട്ടിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ നിന്നും ചരത്തോടെ ഏലക്ക മോഷ്ടിച്ച 3 പേർ അറസ്റ്റിൽ

അണക്കര അമ്പലമേട്ടിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ നിന്നും ചരം മോഷ്ടച്ച 3 പേരേ വണ്ടൻമേട് പോലീസ് പിടികൂടി. അണക്കര സ്വദേശികളായ മനോജ് ശിവൻ, രതീഷ് ഭാസ്കരൻ, അനിൽ അച്ചൻ കുഞ്ഞ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ 27-നാണ് അണക്കര അമ്പലമേട്ടിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ നിന്നും അൻപതിനായിരം രൂപയോളം വിലവരുന്ന പച്ചഏലക്ക മോഷണം പോയത്.
വണ്ടൻമേട് പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. തോട്ടത്തിലെ വേലി തകർത്താണ് പ്രതികൾ മോഷണം നടത്തിയതും. വണ്ടൻമേട് എസ് എച്ച് ഒ ഷൈൻകുമാർ എ.യുടെ നേതൃത്വത്തിൽ എസ്.ഐ. ബിനോയി എബ്രഹാം,എ എസ് ഐ ജയിംസ് ജോർജ്, സി പി ഒ പ്രശാന്ത് മാത്യു, ജയ്മാൻ ആർ., സിബി സി.കെ., രാജേഷ് പി.ആർ. തുടങ്ങിയവരാണ് പ്രതികളെ അണക്കര അമ്പലമേട്ടിൽ നിന്നും പിടികൂടിയത്.