ജെ സി ഐ കട്ടപ്പന ടൗണിന്റെ നേതൃത്വത്തിൽ Salute The Silent Star എന്ന പരിപാടി സംഘടിപ്പിച്ചു

ജൂനിയർ ചേംബർ ഇൻ്റർനാഷണലിൻ്റെ (JCI) സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന ഈ പരിപാടിയിൽ, സമൂഹത്തിന് വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന എന്നാൽ വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോകുന്ന വലിയ മനസ്സിൻ്റെ ഉടമകളായ വ്യക്തിത്വങ്ങളെ ആദരിക്കുന്നു.ജെ സി ഐ കട്ടപ്പന ടൗണിന്റെ നേതൃത്വത്തിൽ 29-01-2025 (ബുധനാഴ്ച്ച ) രാവിലെ 11.00 മണിക്ക് കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 23-ആം വാർഡിലെ ആശാ വർക്കറായ ശ്രീമതി അനില മോഹനനെ ആണ് ആദരിച്ചത്.
ജെ സി ഐ കട്ടപ്പന ടൗണിന് വേണ്ടി നിയുക്ത പ്രസിഡന്റ് Jc അനൂപ് തോമസ്, ശ്രീമതി അനില മോഹനന് ഉപഹാരം സമ്മാനിച്ചു.ചടങ്ങിൽ IPP Jc ആദർശ് കുര്യൻ, ചാർട്ടർ പ്രസിഡന്റ് ജോജോ കുമ്പളന്താനം, നിയുക്ത സെക്രട്ടറി Jc റോണി ജേക്കബ് എന്നിവർ സംസാരിച്ചു. Jc സോണി കറുകപ്പള്ളിൽ, Jc അനന്ദു രവീന്ദ്രൻ, Jc അമൽ ജോളി സെബാസ്റ്റ്യൻ, Jc അജിത് മടുക്കാവിൽ, Jc ജിനുമോൻ ചാക്കോ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.