മഹാ കുംഭാഭിഷേകത്തിനൊരുങ്ങി ചെമ്പകത്തൊഴുക്കുടി ശിവപാർവ്വതിയമ്മൻ ക്ഷേത്രം

ചിന്നക്കനാൽ ചെമ്പകത്തൊഴുക്കുടി മുതുവാൻ ഗോത്രവർഗ്ഗ സമൂഹത്തിന്റെ ആഗ്രഹ പൂർത്തികരണത്തിന്റെ ഭാഗമായിട്ടാണ് ശിവപാർവ്വതിയമ്മൻ ക്ഷേത്രം നിർമാണം പൂർത്തികരിച്ചത്. വിവിധ ഗോത്രസമൂഹങ്ങളുടെയും പൊതുജങ്ങളുടെയും സഹകരണത്തോടെയാണ് കൃഷണശിലയിൽ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തികരിച്ചത്.
തമിഴ്നാട്ടിൽ നിന്നും ശില എത്തിച്ചാണ് നിർമ്മണാപ്രവർത്തങ്ങൾ നടത്തിയത്. മുതുവാൻ ആദിവാസി സമൂഹത്തിന് ആരാധിക്കാൻ ശിവപാർവ്വതിയമ്മൻ പ്രതിഷ്ടയുള്ള ക്ഷേത്രം സമീപ പ്രദേശങ്ങളിൽ ഇല്ലാത്തതിനെ തുടർന്നാണ് പുതിയ ക്ഷേത്രം നിർമ്മിക്കാനും പ്രതിഷ്ഠ് നടത്തുവാനും മുതുവാൻ സമുദായം തീരുമാനിച്ചത്. മുപ്പത്തിയൊന്നാം തിയതി വെള്ളിയാഴ്ച്ച ക്ഷേത്രം തന്ത്രി ആത്മന്ദയുടെ മുഖ്യകാർമികത്വത്തിലും ക്ഷേത്രം പൂജാരി ചന്ദ്രൻ പൂജാരിയുടെ സഹകാർമ്മികത്വത്തിലും പ്രതിഷ്ഠ കർമ്മങ്ങൾ നടക്കും.
തുടർന്ന് ഫെബ്രുവരി രണ്ടാം തീയ്യതി അഷ്ടബന്ധന മഹാ കുംഭാഭിഷേകവും നടക്കും.ഉത്സവത്തോട് അനുബന്ധിച്ചു അന്നദാനവും മുതുവാൻ സമുദായത്തിന്റെ ആചാര അനുഷ്ടാങ്ങളും ചെമ്പകത്തൊഴുക്കുടി സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും ശിവപാർവ്വതി ക്ഷേത്ര സന്നിധിയിലേക്ക് പാൽകുട ഘോഷയാത്രയും നടത്തപ്പെടും.കുംഭാഭിഷേകത്തിൽ പങ്കെടുക്കുവാനും അനുഗ്രഹം പ്രാവിക്കുവാനും ജാതി മത ഭേദമെന്യേ എല്ലാ ഭക്‌തജങ്ങളെയും ക്ഷണിക്കുന്നതായി ക്ഷേത്രം പൂജാരി ചന്ദ്രൻ,ഭാരവാഹി ശക്‌തിവേൽ ,കുടിനിവാസികൾ എന്നിവർ അറിയിച്ചു.