അയ്യപ്പൻകോവിൽ ചപ്പാത്ത് ആലടിയിൽ പുലിയിറങ്ങിയതായി അഭ്യൂഹം

ഇന്നലെ രാവിലെയാണ് പുലിയേയും കുട്ടിയേയും യുവാവ് കണ്ടത്. രാത്രി ജോലി കഴിഞ്ഞ സ്കൂട്ടറിൽ വന്ന ചോങ്കര റിൻ്റോ ചാക്കോയാണ് തള്ളപ്പുലിയും കുട്ടിയും നിൽക്കുന്നത് കണ്ടത്. റിൻ്റോ പറഞ്ഞതനുസരിച്ച് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വന്യമുഗത്തിൻ്റെതെന്ന് തോന്നിപ്പിക്കുന്ന കാൽപ്പാടുകൾ കുറെ ദൂരം പൂഴിമണ്ണിൽ പതിഞ്ഞിട്ടുണ്ട്.
റിൻ്റോ തൻ്റെ വീട് എടുത്തുന്നതിന് മുമ്പായി ഒരു മൃഗം ദൂരെ നിൽക്കുന്നത കണ്ടിരുന്നു. അടുത്ത് എത്തിയപ്പോഴാണ് ശരീരത്തിലെ വരകൾ ശ്രദ്ധയിൽ പെട്ടത്. പുലിയാണെന്ന് തിരിച്ചറിഞ്ഞ റിൻ്റോ വാഹനം ഉപേക്ഷിച്ച് ഗെയിറ്റ് തുറക്കാൻ സമയം കളയാതെ മതിൽചാടി വീട്ടിൽ കയറി. ഉടൻ തന്നെ പോലീസിലും വനം വകുപ്പിലും വിളിച്ചറിയിക്കുകയും ചെയ്തു. റിൻ്റോയുടെ അയൽവാസിയായ പുതിയിടത്തിൽ മത്തച്ചൻ്റെ ഗെയിറ്റിന് മുന്നിൽ മേരികുളം ആലടി ബൈപ്പാസ് റോഡിലാണ് പുലിയെ കണ്ടത്.
ഭയന്ന് വിറച്ച് മിണ്ടാൻ കഴിയാത്ത അവസ്ഥയിലാണ് മകൻ വീട്ടിൽ എത്തിയതെന്ന് റിൻ്റോയുടെ മാതാ പിതാക്കൾ പറഞ്ഞു. രാത്രി തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.മുമ്പ് ആലടിക്ക് സമീപം ആറേക്കറിൽ പുലിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. എന്നാൽ പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
തേക്കടി വനത്തിൽ നിന്നാവാവാം പുലിയിറങ്ങിയതെന്നാണ് നിഗമനം. സ്കൂൾ കുട്ടികൾ ഉൾപ്പെടെ യാത്ര ചെയ്യുന്നതും തൊട്ടടുത്തടുത്തായി വീടുകൾ ഉള്ളതുമായ പ്രദേശത്താണ് പുലിയുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നത്. ഇതോടെ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലും ഭീതിയിലുമാണ്.