വലിയകണ്ടം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ 76-ാo റിപ്ലബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മ ദിവസമായ റിപ്പബ്ലിക് ദിനത്തിൽ വലിയകണ്ടം റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ ആഘോഷം സംഘടിപ്പിച്ചു. പ്രസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സരള ജനാർദ്ദനൻ ദേശീയ പതാക ഉയർത്തി സന്ദേശം നൽകി.
റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ജോസഫ് വലിയ കുളത്തിലിന്റെ നേതൃത്വത്തിൽ ദേശീയ പതാകയ്ക്ക് സല്യൂട്ട് നൽകി. നഗരസഭ കൗൺസിലർ രജിതാ രാമേശ്, പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി പി ജെ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു . റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആഘോഷത്തിന് ഭാഗമായി മധുര വിതരണവും നടന്നു.