റിപ്പബ്ലിക് ദിനാഘോഷത്തിൽ കേരളത്തിൽ നിന്ന് മേരികുളം മലയോര ഉണർവ്വ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയും
![റിപ്പബ്ലിക് ദിനാഘോഷത്തിൽ കേരളത്തിൽ നിന്ന് മേരികുളം മലയോര ഉണർവ്വ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയും](https://openwindownews.com/uploads/images/202501/image_870x_679310bba8173.jpg)
കമ്പിനിയുടെ 3.5 വർഷത്തെ പ്രവർത്തന മികവിനുള്ള അംഗീകാരമാണിത്. 5 ഡയറക്ടർ ബോർഡംഗങ്ങൾ കുടുംബ സമേതം റിപ്പബ്ലിക് ദിന ആഘോഷപരിപാടിയിൽ പങ്കെടുക്കും. മേരികുളം കേന്ദ്രമാക്കി നബാർഡിന്റെയും പീരുമേട് ഡെവലപ് മെന്റ് സൊസൈറ്റിയുടെയും നിയന്ത്രണത്തിലും മേൽനോട്ടത്തിലും 2021ൽ തുടങ്ങിയ 620 ചെറു കിട-നാമമാത്ര കർഷകർ ഓഹരി ഉടമകളായുള്ള കമ്പനിയാണിത്.
കമ്പനിയുടെ 2023-24 വർഷത്തെ പ്രവൃത്തി വിജയത്തിന്റെ ഭാഗമായാണ് അഞ്ച് ഡയറക്ടർ ബോർഡ് മെംബർമാർക്ക് ഡൽ ഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദി നാഘോഷ പരിപാടിയിൽ പങ്കെ ടുക്കാൻ കേന്ദ്ര കൃഷിമന്ത്രാലയ ത്തിന്റെ നബാർഡ് മുഖേന അവസരം ലഭിച്ചിരിക്കുന്നത്. കമ്പനിയെ പ്രതിനിധീകരിച്ച് 5 ഡയറക്ടർ ബോർഡംഗങ്ങൾ കുടുംബ സമേതം പരേഡിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തും.
ഏലക്ക ഉണക്കി ഗ്രേഡ് തിരിച്ച് നൽകുന്നു. കുരുമുളക് മെതിച്ച് ഉണക്കി നൽകുന്നു. പച്ചകപ്പ സംസ്കരണം കുരുമുളക് കാപ്പി നേഴ്സറി തുടങ്ങിയവയാണ് കമ്പനി നടത്തുന്നത്. വളം കീടനാശിനി വിപണനം ഉടൻ ആരംഭിക്കും.15ലധികം ആളുകൾക്ക് കമ്പനിയിൽ തൊഴിലും നൽകുന്നുണ്ട്.
ഡൽഹിയിൽ വിവിധ അധികാരികളുമായി നടത്തപ്പെടുന്ന കൂടിക്കാഴ്ചയിൽ കേരളത്തിലെ കർഷക പ്രശ്നങ്ങളായ വന്യജീ വി ആക്രമണം, കാലാവസ്ഥാ വ്യതിയാനം, കാർഷികവായ്പയുടെ ലഭ്യതക്കുറവ്, പലിശ ഇളവ്, കാർഷിക വസ്തുക്കളുടെ വി ലയിടിവ് തുടങ്ങിയ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും നിവേദനം നൽകുകയും ചെയ്യും.