രാജാക്കാട് സിഎച്ച്സി പടിക്കൽ യുഡിഎഫ് ധർണ നടത്തി
38 വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ വർഷാവർഷം ലക്ഷക്കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതല്ലാതെ സ്റ്റാഫ് പാറ്റേൺ പൂർത്തിയാക്കി മരുന്നുകൾ എത്തിച്ച് കിടത്തി ചികിത്സ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്. ഡോക്ടർ ഇല്ലാതെ ആശുപത്രി നിരവധി ദിവസം അടച്ചിട്ടതിനെ തുടർന്നാണ് യുഡിഎഫ് രണ്ടാമതും സമരം നടത്തിയത്.മുല്ലക്കാനം കിഴക്കേ കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സിഎച്ച്സി കവാടത്തിൽ പോലീസ് തടഞ്ഞു.
യുഡിഎഫ് ചെയർമാൻ സിബി കൊച്ചുവള്ളാട്ടിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ സമരം കെപിസിസി അംഗം ആർ. ബാലൻപിള്ള ഉദ്ഘാടനം ചെയ്തു.കൺവീനർ ജോഷി കന്യാക്കുഴി സ്വാഗതവും,ഒ.എസ്ജോസഫ് നന്ദിയും അർപ്പിച്ചു.യുഡിഎഫ് നേതാക്കളായ ചാക്കോ നടുക്കുടി,ജോസ് ചിറ്റടി,സുധീർ കോട്ടക്കുടി,കെ എസ് ശിവൻ,എം.പി ജോസ്,ഷാജി അമ്പാട്ട് എന്നിവർ പ്രസംഗിച്ചു.