തമിഴ് നാട്ടിലെ പ്രശസ്തമായ അരുൾമിഗു ആദിപരാശക്തി ക്ഷേത്രത്തിലേക്ക് വണ്ടിപ്പെരിയാറിലെ വിവിധ പ്രദേശങ്ങളിൽ നിന്നും പുണ്യതീർഥാടനയാത്ര ആരംഭിച്ചു. മേൽമറവത്തൂർ തീർഥാടന ട്രസ്റ്റുകളുടെ നേതൃത്വത്തിലാണ് തീർഥാടനയാത്ര
തോട്ടം മേഖലയായ വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും തമിഴ്നാട് ചെന്നൈ മേൽമറവത്തൂരിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ അരുൾമിഗു ആതി പരാശക്തി ക്ഷേത്രത്തിലേക്ക് വർഷങ്ങളായി തീർഥാടനയാത്ര നടത്തി വരികയാണ്. വിവിധ പ്രദേശങ്ങളിലെ തീർഥാടന ട്രസ്റ്റുകളുടെ നേതൃത്വത്തിൽ 10 ഓളം സംഘങ്ങൾ ഇത്തവണയും യാത്ര തിരിച്ചു.
ജാതി മത സമുദായ വ്യത്യാസങ്ങളില്ലാതെ എല്ലാവർക്കും ശ്രീകോവിലിനുള്ളിൽ കയറി ക്ഷേത്ര പ്രതിഷ്ടയായ ദേവിയെ ആരാധിക്കാമെന്നതാണ് പ്രത്യേകത. അങ്ക പ്രതച്ചനം, നവരാത്രി നാളിലെ അഗണ്ഡ o തെളിയിക്കൽ . നാഗപീഡത്തിൽ നാരങ്ങാ ദീപം തെളിയിക്കൽ എന്നീ ആചാരങ്ങൾ പാപമോചനത്തിനും കുടുംബത്തിന്റെ ഐശ്യരത്തിനും വേണ്ടി നടത്തുന്നു എന്നാണ് വിശ്വാസം.
ശബരിമല തീർഥാടനം പോലെ തന്നെ വൃത ശുദ്ധിയോടുകൂടി ചുവപ്പ് മാലചാർത്തി തീർഥാടനയാത്രാ ദിവസം ഇരുമുടിക്കെട്ടുമേന്തി ഓം ശക്തി പരാശക്തി എന്ന മന്ത്രം ചൊല്ലിയാണ് തീർഥാടനയാത്ര ആരംഭിക്കുന്നത്.സ്ത്രീകൾ ഉൾപ്പെടെയുള്ള ആ ബാലവൃത്തം ജനങ്ങൾക്കും ഇരുമുടിക്കെട്ടു മേന്തി ചുവപ്പ് വസ്ത്രമണിഞ്ഞ് ക്ഷേത്ര ദർശനം നടത്താമെന്നതാണ് പ്രത്യേകത.
ക്ഷേത്രത്തിൽ എത്തുന്ന നാനാ മതസ്തർക്ക് അവരവരുടെ മതാചാരപ്രകാരം പൂജകൾ ചെയ്യാമെന്ന പ്രത്യേകതയുമുണ്ട്. ദിവ്യാത്ഭുതങ്ങളും അമാനുഷികവുമായ ശക്തികൾ കാണിക്കുന്നതിനും മേൽമറവത്തൂരിൽ ആതി പരാശക്തി അരുൾ തിരുബംഗാരു അടി കളർ എന്ന രൂപത്തിൽ അവതരിച്ചു എന്നാണ് വിശ്വാസം. വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും തിരിച്ച തീർഥാടക സംഘം വിവിധ ക്ഷേത്ര ദർശനങ്ങൾക്ക് ശേഷമാകും തിരികെ എത്തുക.