കാഞ്ചിയാർ സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ തിരുനാളിന് കൊടിയിറങ്ങി
![കാഞ്ചിയാർ സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ തിരുനാളിന് കൊടിയിറങ്ങി](https://openwindownews.com/uploads/images/202501/image_870x_678e17a07713d.jpg)
കാഞ്ചിയാർ സെൻമേരിസ് ഇടവക ദേവാലയത്തിലെ മധ്യസ്ഥരായ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്നുവന്നിരുന്നത്.സമാപനദിവസം ആഘോഷമായ തിരുനാൾ പ്രദീക്ഷണം നടന്നു.തുടർന്ന് സ്നേഹ വിരുന്നോടെയാണ് തിരുനാൾ സമാപിച്ചത്. പ്രദക്ഷിണത്തിൽ നിരവധി ഭക്തജനങ്ങൾ ആണ് പങ്കെടുത്തത്.
സമാപന ദിവസം ആഘോഷമായ തിരുനാൾ കുർബാന നടന്നു തിരുനാളിനോട് അനുബന്ധിച്ച് നേർച്ച കാഴ്ചകൾ സമർപ്പിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.ഭക്തിനിർഭരമായ കൂദാശകളിലും തിരുകർമ്മങ്ങളിലും സംബന്ധിച്ച് നിരവധി പേരാണ് സായൂജ്യമടഞ്ഞത്.ഇടവക വികാരി ഫാദർ ഡോക്ടർ സെബാസ്റ്റ്യൻ കിളിരൂർപറമ്പിൽ കൈകാരന്മാരായ റോയിസ് ഐക്കരക്കുന്നതിൽ ജോർജ് കുരിശിങ്കൽ എന്നിവർ നേതൃത്വം വഹിച്ചു.