കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെ 2024 -2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി നടപ്പിലാക്കിയത്. പള്ളിക്കവല സാംസ്ക്കാരിക നിലയത്തിൽ വെച്ചാണ് സംഘടിപ്പിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാർ അദ്ധ്യക്ഷയായിരുന്നു.നവകേരളം ഭിന്നശേഷി സൗഹൃദമായി മുന്നോട്ട് പോകുമ്പോൾ ഭിന്നശേഷി കുട്ടികൾക്കായുള്ള കരുതലും സംരക്ഷണവും സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണ് . ഈ കുട്ടികളുടെ വൈവിധ്യമാർന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവരെ നയിക്കുന്നതിനും ആയാണ് സർഗ്ഗോത്സവം 2024 -25 സംഘടിപ്പിച്ചത്. മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.