ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇന്ന്; കേരള കോൺഗ്രസ് എം ലെ രാരിച്ചൻ നീറണാംകുന്നേൽ പ്രസിഡൻ്റ് ആകും

ഇടുക്കി ജില്ലാ പഞ്ചായത്തിൽ ഇന്ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രതിനിധിയായി കേരള കോൺഗ്രസിലെ (എം) രാരിച്ചൻ നീറാണാകുന്നേൽ മത്സരിക്കും.ഇടതു മുന്നണിയിലെ ധാരണ പ്രകാരം മുൻ പ്രസിഡന്റ് സിപി എമ്മിലെ കെ.ടി.ബിനു രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് . ആദ്യ രണ്ട് വർഷം സിപിഐ, രണ്ടു വർഷം സിപിഎം, അവസാന വർഷം കേരള കോൺഗ്രസ് (എം) എന്നിങ്ങനെയായിരു ന്നു മുന്നണി ധാരണ.
ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 16 ഡിവിഷനുകളിൽ പത്തിലും ഇടതു മുന്നണിയുടെ പ്രതിനിധികളാണ്. ഈ സാഹചര്യത്തിൽ രാരിച്ചൻ തന്നെ പ്രസിഡന്റ് ആകുമെന്ന് ഉറപ്പാണ്. കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ രാരി ച്ചൻ ജില്ലാ പഞ്ചായത്ത് വണ്ടൻ മേട് ഡിവിഷനിൽ നിന്നാണ് ജയിച്ചത്.