20 ഗ്രാം എം.ഡി.എം.ഐയുമായി എരുമേലി സ്വദേശി കട്ടപ്പനയിൽ പിടിയിൽ

20 ഗ്രാം എം.ഡി.എം.ഐയുമായി എരുമേലി സ്വദേശി കട്ടപ്പനയിൽ പിടിയിൽ ഇടുക്കി ഡാൻസാഫ് സ്പെഷ്യൽ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച രാത്രി 11 മണിയോടെ എരുമേലി സ്വദേശിയായ അമീർ സുധീറിനെ പിടികൂടുന്നത്.ഇടുക്കി ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് കട്ടപ്പന ഇടുക്കി കവലയിൽ വച്ച് യുവാവിനെ പിടികൂടുന്നത്. 20 ഗ്രാം എം.ഡി.എം .ഐ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി. കോട്ടയം എരുമേലി സ്വദേശിയായ അമീർ സുധീറിനെയാണ് പിടികൂടിയത് ഇദ്ദേഹം സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു.