വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി എസ് ബിജു നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥയ്ക്ക് 20, 21 തീയതികളിൽ ജില്ലയിൽ വൻ സ്വീകരണം നൽകും

ചെറുകിട വ്യാപാര മേഖലയിൽ തൊഴിലെടുക്കുന്ന പതിനായിര കണക്കിന് പേർ നേരിടുന്ന പ്രശ്നങ്ങൾകേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകളുടെ ശ്രദ്ധയിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് ജാഥ നയിക്കുന്നത് എന്നും, ചെറുതോണി ഉൾപ്പെടെ ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകുമെന്നും സമിതി ഇടുക്കി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
20-ന് വൈകിട്ട് 4-ന് മൂന്നാർ, 6-ന് നെടുങ്കണ്ടം,21ന് രാവിലെ 10-ന്കട്ടപ്പന,11 30ന് ചെറുതോണി, 2-ന് തൊടുപുഴ എന്നിങ്ങനെ ഇടുക്കി ജില്ലയിലെ സ്വീകരണ പരിപാടികളിൽ സംസ്ഥാന നേതാക്കളും വിവിധ ജില്ലാ നേതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കുമെന്നും സാജൻ കുന്നേൽ പറഞ്ഞു. ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മറ്റ് ഭാരവാഹികളായ ജോസ് വർഗീസ്, ബിജു മട്ടയ്ക്കൽ, ബിപിഎസ് ഇബ്രാഹിംകുട്ടി, തങ്ങൾക്കുട്ടി, ലെനിൻ ഇടപ്പറമ്പിൽ എന്നിവരും പങ്കെടുത്തു.