വിദ്യാർഥികളെ ഉയർത്തിക്കൊണ്ടു വരുന്നതിൽ കോളേജ് യൂണിയൻ്റെ പങ്കു വലുത് : അഡ്വ.ഡീൻ കുര്യാക്കോസ് എം പി
വിദ്യാർഥികളെ ഉയർത്തിക്കൊണ്ടു വരുന്നതിൽ കോളേജ് യൂണിയനുകൾ സുപ്രധാന പങ്കു വഹിക്കുന്നതായി ഡീൻ കുര്യാക്കോസ് എം പി.ഈ വിഷയത്തിൽ കോളേജ് മാനേജ്മെൻ്റുകൾക്ക് ഉള്ള ഉത്തരവാദിത്വത്തി്ന് സമാനമായ പങ്കു തന്നെ കോളേജ് യൂണിയനുകൾക്കും ഉണ്ടാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വണ്ടൻമേട് ഹോളി ക്രോസ് കോളേജ് യൂണിയൻ " യുഗ 2024" പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോളി ക്രോസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടികൾക്ക് കോളേജ് വൈസ് പ്രിൻസിപ്പാൾ മെൽവിൻ എൻ വി അധ്യക്ഷത വഹിച്ചു.കോളേജ് യൂണിയൻ അഡ്വൈസർ കൊച്ചുത്രേസ്യ കുര്യൻ സ്വാഗതം ആശംസിച്ചു.കോളേജ് മാനേജർ എം കെ സ്കറിയ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കോളേജ് യൂണിയൻ ചെയർ പേഴ്സൺ അലൻ തോമസ് ഫിലിപ്പ് കൃതജ്ഞത അർപ്പിച്ചു.യൂണിയൻ ഉദ്ഘാടനത്തിൻ്റെ ഭാഗമായി സിട്രിക് ബാൻ്റ്, ബി ടൂ ബി ഇവൻ്റ്സ് എന്നിവരുടെ കലാപരിപാടികളും അരങ്ങേറി.



