വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എഐവൈഎഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന പള്ളി കവലയിലുള്ള ജില്ലാ എംപ്ലോയ്മെൻ്റ് ഒഫീസിലേക്കു മാർച്ച് നടത്തി

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനങ്ങൾ ത്വരിതപ്പെടുത്തുക, കരാർ നിയമങ്ങൾ അവസാനിപ്പിക്കുക, ഒഴിവുകൾ യഥാ സമയം റിപ്പോർട്ട് ചെയ്യുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് എ ഐ വൈ എഫ് കട്ടപ്പന എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസിലേക്കു മാർച്ച് നടത്തിയത്.തൊഴിൽ രഹിതരായിരുന്ന ചെറുപ്പക്കാർക്ക് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴിയും പി എസ് സി വഴിയായും ഏറ്റവും കൂടുതലായി തൊഴിൽ നൽകിയ സർക്കാരിനു കീഴിൽ തന്നെയാണ് കരാർ നിയമനങ്ങൾ നടക്കുന്നു എന്നത് ആശ്ചര്യം ജനിപ്പിക്കുന്ന കാര്യമാണ്,.ഇതുമൂലം എംപ്ലോയ് മെൻറ്റുകളിൽ പേരു നൽകി കാത്തിരിക്കുന്നവരുടെ ഭാവി ജീവിതം ഇരുളടയുകയാണെന്നും മാർച്ച് ഉത്ഘാടനം ചെയ്തുകൊണ്ട് എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ് ആർ.എസ്. രാഹുൽ രാജ് പറഞ്ഞു.
എഐവൈഎഫ് ജില്ല പ്രസിഡൻ്റ് ആനന്ദ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന കമ്മിറ്റി അംഗം സനീഷ് മോഹനൻ ,എഐവൈഎഫ് ജില്ല സെക്രട്ടറി കെ.ജെ ജോയ്സ്, എഐവൈഎഫ് മുൻ ദേശീയ കൗൺസിലംഗം പ്രിൻസ് മാത്യു, കട്ടപ്പന മണ്ഡലം സെക്രട്ടറി വി.റ്റി ഷാൻ, എഐ എസ് എഫ് ജില്ല ജോയിൻ്റ് സെക്രട്ടറി അഡ്വ. ഡെൽവിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.മാർച്ചിനും ധർണക്കും സനീഷ് ചന്ദ്രൻ, സി .എസ് മനു, അനിത ശ്രീനാഥ്, ഷിനു എം എ , ആർഅഖിൽ, സുനിൽ ജോസഫ്, ശ്രീലാൽ, അപ്പു ആൻ്റണി, സന്ദീപ് സി.എസ്, ഷാൻ കുമാർ, ഏ എസ് സെന്തിൽ കുമാർ എന്നിവർ നേതൃത്വം നൽകി.