കട്ടപ്പന സെന്റ്. മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ പെരുന്നാളിന് കൊടിയേറി

2025 ജനുവരി 12 ഞായർ മുതൽ 18 ശനി വരെ കട്ടപ്പന സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പെരുന്നാൾ നടത്തപ്പെടുന്നു.12/01/25 വിശുദ്ധ കുർബാനക്ക് ശേഷം പെരുന്നാൾ കോടിയേറി.17/01/25 വെള്ളിയാഴ്ച രാവിലെ 6.30 ന് കുർബാന സെൻറ് ലാസറസ് ചാപ്പൽ 20 ഏക്കർ, തുടർന്ന് വൈകുന്നേരം 5.30 ന് കല്ലുകുന്നു സെന്റ് മേരീസ് പള്ളിയിൽ സന്ധ്യ നമസ്കാരം അതെ തുടർന്ന് 6.30 ന് പ്രദക്ഷിണം പള്ളിയിൽ നിന്നും ആരംഭിച്ചു.
കട്ടപ്പന ടൗൺ ചുറ്റി ഇടുക്കി കവല സെന്റ് ഗ്രിഗോറിയോസ് കുരിശടിയിലേക്ക്,7.30ന് വചന ശുശ്രൂഷ റവ. ഫാ പി സി ഗീവർഗീസ് 8.00 ന് പ്രദക്ഷീണം തിരികെ ദേവാലയത്തിലേക്ക്, 8.30 ന് ശ്ലീഹാവാഴ്വ് ആകാശവിസ്മയ കാഴ്ച്ച, തുടർന്ന് സ്നേഹവിരുന്ന്.18/01/25 ശനിയാഴ്ച രാവിലെ 8 ന് വിശുദ്ധ മൂന്നിന്മേൽ കുർബാന അഭിവന്ദ്യ.ഡോക്ടർ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ അതെ തുടർന്ന് പ്രദക്ഷിണം സെന്റ് മേരിസ് കുരിശടിയിലേക്ക്,തുടർന്ന് ശ്ലീഹാവാഴ് വ്, കൈമുത്ത്,നേർച്ച വിളമ്പ്, ആദ്യഫല ലേലം,പെരുന്നാൾ കൊടിയിറക്ക്.