കട്ടപ്പന നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കായിക വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി ടെന്നീസ് ബാഡ്മിൻ്റൺ കോർട്ടുകളുടെ ഉദ്ഘാടനം നടന്നു

നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് വിവിധ കായിക വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. അത്തരത്തിൽ ടെന്നീസ് ബാഡ്മിൻ്റൺ കോർട്ടുകളുടെ ഉദ്ഘാടനമാണ് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചത്.ബാഡ്മിൻറൺ വേൾഡ് ഫെഡറേഷൻ കോച്ചും ഇടുക്കി ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറിയുമായ സൈജൻ സ്റ്റീഫൻ മന്നം അരീന കോർട്ടുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂളിലെ വിദ്യാർഥികൾക്ക് കായികരംഗത്ത് പുത്തൻ കരുത്ത് പകരാൻ അവസരം ഒരുക്കുക, കായിക ക്ഷമത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് സ്കൂൾ അധികൃതർ വിവിധ പദ്ധതികളിലൂടെ നടപ്പിലാക്കുന്നത്.സ്കൂൾ മാനേജർ ബി ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. . സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ബിന്ദു, പ്രോഗ്രാം കോ ഓർഡിനേറ്റർ ജോർജ് ജേക്കബ്, സ്‌റ്റാഫ് സെക്രട്ടറി എം എസ് സിന്ധുമോൾ, പിറ്റിഎ സെക്രട്ടറി ശരണ്യ ജി നായർ എന്നിവർ സംസാരിച്ചു.