കട്ടപ്പന നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നു

Jan 8, 2025 - 16:57
Jan 8, 2025 - 17:06
 0
കട്ടപ്പന നഗരസഭയിൽ അടിയന്തര കൗൺസിൽ  യോഗം ചേർന്നു
This is the title of the web page

കട്ടപ്പന മുൻസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റിന്റെ കാലാവധി നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ടാണ് അടിയന്തര കൗൺസിൽ യോഗം ചേർന്നത്. 2024 ഡിസംബർ 18 മുതൽ ജനുവരി 9 വരെയായിരുന്നു ഫെസ്റ്റിന്റെ കാലാവധി. 10 ദിവസംകൂടിയാണ് ഫെസ്റ്റിന്റെ തീയതി നീട്ടിയത്.കൗൺസിൽ യോഗത്തിൽ നിന്നും കോൺഗ്രസ് എ ഗ്രൂപ്പ് വിട്ടുനിന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 യോഗത്തിൽ എൽഡിഎഫ് കൗൺസിലർമാർ വിയോജനം അറിയിച്ചുകൊണ്ട് യോഗം ബഹിഷ്കരിച്ചു.ഫെസ്റ്റിനെ സംബന്ധിച്ച് നിരവധി ഏജൻസികൾ ആണ് അന്വേഷണം നടത്തുന്നത്. വ്യാപകമായ അഴിമതി ഫെസ്റ്റിൽ ഉണ്ടായിട്ടുണ്ട്. ഭൂരിഭാഗം ഭരണകക്ഷി കൗൺസിലർമാരും അഴിമതിയുടെ ഭാഗമായിട്ടുണ്ട്. മുൻസപ്പൽ ഗ്രൗണ്ട് വാടക കുറച്ചതിലും അഴിമതി നടന്നിട്ടുണ്ട് എന്നും എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു.

 ഫെസ്റ്റ് നീട്ടി കൊടുക്കുക വഴി മുൻസിപ്പാലിറ്റിക്ക് ഏഴു ലക്ഷത്തിലധികം രൂപയുടെ വരുമാനം ഉണ്ടാക്കുന്നു. അധിക വരുമാനം ലഭിക്കുന്നത് രോഗികൾക്കായി ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ ജനപകാരപ്രദമായ നടപടിയാകുമെന്നും, മുൻസിപ്പാലിറ്റി നടപടിയോട് യോജിക്കുന്നുവെന്നും ബിജെപി കൗൺസിലർമാർ പറഞ്ഞു.

  72000 രൂപ ദിവസ വാടകക്കാണ് മുൻസിപ്പൽ ഗ്രൗണ്ട് വിട്ടു നൽകിയിരിക്കുന്നത്. 10 ദിവസം കൂടി അധികം ദിവസം അനുവദിക്കുമ്പോൾ 7 ലക്ഷത്തി ഇരുപതിനായിരം രൂപ അധിക വരുമാനം ലഭിക്കും. ഇത് മുഴുവൻ വാർഡുകളിലെയും രോഗികൾക്കായി ചിലവഴിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow