10 ചെയിൻ പ്രദേശത്ത് താമസിക്കുന്ന കർഷകരുടെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണണം :കല്ലാർകുട്ടി പട്ടയാവകാശ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നാളെ കല്ലാർകുട്ടി ഡാം ഉപരോധം

വെള്ളത്തൂവൽ കല്ലാർകുട്ടി അണക്കെട്ടിന് ഇരുകരകളിലുമായി 10 ചെയിൻ പ്രദേശത്ത് താമസിക്കുന്ന കർഷകരുടെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പട്ടയ അവകാശ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഉപരോധസമരം നടത്തും. ബുധനാഴ്ച രാവിലെ 10 മുതൽ കല്ലാർകുട്ടി അണക്കെട്ട് ഉപരോധമാണ് നടത്തുന്നത്. ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ, ഇടുക്കി താലൂക്കിലെ കൊന്നത്തടി തുടങ്ങിയ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കർഷകരാണ് പട്ടയത്തിനുള്ള കാത്തിരിപ്പ് തുടരുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കല്ലാർകുട്ടി 10 ചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി സർക്കാർ പ്രഖ്യാപനമുണ്ടായി. എന്നാൽ, പിന്നീട് നടപടി ഒന്നുമുണ്ടായില്ല. ഇതേത്തുടർന്നാണ് ബുധനാഴ്ച ഡാം ഉപരോധം നടത്തുന്നന്നത്.