ഇടതു സർക്കാരിൻ്റെ വന നിയമ ഭേദഗതി ബില്ലിനും, സി എച്ച്ആർ ഉൾപ്പെടെയുള്ള ഭൂനിയമങ്ങൾക്കും എതിരെ യുഡിഎഫ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ വിചാരണ സദസും പ്രതിഷേധ കൂട്ടായ്മ്മയും നടന്നു

Jan 6, 2025 - 13:20
 0
ഇടതു സർക്കാരിൻ്റെ വന നിയമ ഭേദഗതി ബില്ലിനും, സി എച്ച്ആർ ഉൾപ്പെടെയുള്ള ഭൂനിയമങ്ങൾക്കും എതിരെ യുഡിഎഫ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ വിചാരണ സദസും പ്രതിഷേധ കൂട്ടായ്മ്മയും നടന്നു
This is the title of the web page

വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്നു. കർഷകരെ സംരക്ഷിക്കുന്നതിനും,അർഹിക്കുന്ന നഷ്ടപരിഹാരം കൊടുക്കുന്നതിനും നിയമ ഭേദഗതി കൊണ്ടുവരേണ്ടതിന് പകരം കർഷകർക്ക് ദോഷകരമായ ബില്ല് അവതരിപ്പിച്ച് കർഷകരെ ദ്രോഹിക്കുന്ന നയം തിരുത്തണമെന്നും വനം മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭയുടെ അറിവോടെ ഇറക്കിയ ബില്ല് കർഷകരെ സ്വന്തം ഭൂമിയിൽ നിന്നും കുടിയിറക്കാനുള്ള നീക്കമാണെന്നും ഇടുക്കിയിലെ മന്ത്രിയായിരിക്കുന്ന റോഷി അഗസ്റ്റ്യനും അറിഞ്ഞു കൊണ്ടാണ് ഇത്തരം കർഷക ദ്രോഹബില്ല് ഇറക്കിയതെന്നും ആരോപിച്ചുകൊണ്ടാണ്‌.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യുഡിഎഫ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ വിചാരണ സദസും പ്രതിഷേധ കൂട്ടായ്മ്മയും സംഘടിപ്പിച്ചത് രാജകുമാരിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ്മ കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ കെ ഫ്രാൻസീസ് ജോർജ്ജ് എം.പി ഉദ്ഘാടനം ചെയ്‌തു.ഉച്ചക്ക് ശേഷം പ്രതിഷേധപ്രകടനവും തുടർന്ന് നടക്കുന്ന കുറ്റവിചാരണ സദസും കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

അഡ്വ.ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എം സലിം, യുഡിഎഫ് ജില്ലാ നേതാക്കൾ എന്നിവർ പ്രസംഗിക്കും നിയോജക മണ്ഡലം ചെയർമാൻ എം.ജെ കുര്യൻ,കൺവീനർ ബെന്നി തുണ്ടത്തിൽ, കോർഡിനേറ്റർ അഡ്വ. സേനാപതി വേണു,കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.പി ജോസ്,മുസ്ലീം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജമാൽ ഇടശ്ശേരിക്കുടി,കേരളാ കോൺഗ്രസ്(ജേക്കബ്ബ്) നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസ് ചിറ്റടി തുടങ്ങിയവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow