പിഗ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കട്ടപ്പന നഗര സഭയിൽ യോഗം ചേർന്നു
കട്ടപ്പന നഗരത്തിലെ ജൈവമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി സ്വകാര്യ ഏജൻസിക്ക് അനുമതി കൊടുത്തതോടെ പന്നി വളർത്തൽ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. മുൻപ് ഫാംഉടാമകളാണ് നഗരത്തിലെ ജൈവമാലിന്യങ്ങൾ ശേഖരിച്ചുകൊണ്ടിരുന്നത്. പന്നിവളർത്തൽ കർഷകരെ ദുരന്തത്തിൽ ആക്കി കൊണ്ടാണ് നഗരസഭയുടെ പുതിയ പരിഷ്കരണം. വിഷയത്തിൽ പിഗ് ഫാർമേഴ്സ് അസോസിയേഷൻ നഗരസഭയ്ക്ക് മുൻപേ നിവേദനം നൽകിയിരുന്നു. എന്നാൽ നടപടികൾ ഉണ്ടായില്ല. ഇതോടെയാണ് സംസ്ഥാന ജില്ലാ നേതൃത്വം വിഷയത്തിൽ ഇടപെട്ടത് .
നഗരസഭ ചെയർപേഴ്സണുമായി നടന്ന യോഗത്തിൽ അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന് അധികൃതർ സമ്മതിച്ചതായി പിഎഫ്എ സംസ്ഥാന പ്രസിഡന്റ് പി എം ജോഷി പറഞ്ഞു. പി എഫ് എ ഒരു ഏജൻസിയായി അംഗീകരിച്ചുകൊണ്ട് പന്നി വളർത്തൽ കർഷകർക്ക് തീറ്റ ലഭ്യത ഉറപ്പാക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പു നൽകിയതായും ആ തലത്തിൽ പി എഫ് ഐ ക്ക് മികച്ച പ്രവർത്തനം നടത്താൻ സാധിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ജൈവമാലിന്യങ്ങൾ സ്വകാര്യ ഏജൻസി ശേഖരിക്കാൻ തുടങ്ങിയതോടെ പന്നി വളർത്തൽ കർഷകർ പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ ആരംഭിച്ചിരുന്നു. മുൻപ് പല പഞ്ചായത്തുകളിലും നഗരസഭകളിലും ജൈവമാലിന്യം ശേഖരിക്കാൻ സ്വകാര്യ ഏജൻസികൾ ചുമതലയേറ്റത്തോടെ പന്നിവളർത്തൽ മേഖലയ്ക്ക് തന്നെ വലിയ തിരിച്ചടി ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ അസോസിയേഷൻ മുഖ്യമന്ത്രിയെ കാണുകയും മന്ത്രി തല യോഗത്തിൽ പന്നി കർഷകർക്ക് തീറ്റ ഉറപ്പ് വരുത്തണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും ഇതേ പ്രവണത തുടരുന്നത് ആശങ്ക ഉണ്ടാകുന്നതിന് കാരണമാകുകയാണ്. പിഎഫ്എ സംസ്ഥാന പ്രസിഡന്റ് പി എം ജോഷി, ജില്ലാ പ്രസിഡന്റ് വിശാൽ ജോർജ്, സെക്രട്ടറി മാർട്ടിൻ ഞാളൂർ, പന്നി വളർത്തൽ കർഷകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നഗരസഭ ചെയർപേഴ്സൺ ബീന ടോമിയുമായി യോഗം ചേർന്നത്.