ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാം സ്റ്റേഡിയത്തിന്റെ നവീകരണ ജോലികൾ ആരംഭിച്ചു

സംസ്ഥാന കായിക വകുപ്പിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി പ്രകാരം ഒരുകോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്. സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ ധനസഹായവും എംഎം മണി എംഎൽഎയുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ചാണ് സ്റ്റേഡിയം ഒരുക്കുന്നത്.ഇരട്ടയാർ പഞ്ചായത്തിനകത്തും പുറത്തും ഉള്ള കായിക താരങ്ങളും ശാന്തി ഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും കായിക പരിശീലനം നടത്തുന്ന മൈതാനം ആണിത്.
നിലവിൽ മൈതാനം നിരപ്പാക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. തുടർന്ന് സംരക്ഷണഭിത്തി മൂന്നു വശങ്ങളിലും ഫെൻസിംഗ്ഫ്ലഡ്ലൈറ്റ് സിസ്റ്റം എന്നിവ നിർമ്മിക്കും. പണികൾ പൂർത്തിയാകുന്നതോടെ ഫുട്ബോൾ, വോളിബോൾ,ക്രിക്കറ്റ് ,ഷട്ടിൽ,ബാഡ്മിൻ്റൻ അത്‌ലറ്റിക്സ് തുടങ്ങിയവ ഇവിടെ നടത്താനാകും. കൂടാതെ പകലും രാത്രിയും മത്സരങ്ങൾ സംഘടിപ്പിക്കാനും സാധിക്കും.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ വൈസ് പ്രസിഡണ്ട് രജനി സജി, ജീൻസൺ വർക്കി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ്കുട്ടി കണ്ടമുണ്ടയിൽ,ലാലച്ചൻ വെള്ളക്കട, പഞ്ചായത്തംഗം ജോസുകുട്ടി അരിപ്പറമ്പിൽ ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷൻ പ്രസിഡണ്ട് പി എസ് ഡോമിനിക് എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണ ജോലികൾ പുരോഗമിക്കുന്നത്.