കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് ഏലക്ക മോഷ്ടിച്ചു

Jan 4, 2025 - 12:24
Jan 4, 2025 - 14:18
 0
കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് ഏലക്ക മോഷ്ടിച്ചു
This is the title of the web page

ജ്യോതിസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആർഎംഎസ് സ്പൈസസിലാണ് വെള്ളി പുലർച്ചെ 1.15 ഓടെ മോഷണം നടന്നത്.കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ്ഐ എന്നറിയപ്പെടുന്ന ബിജുവും മറ്റൊരാളും ചേർന്നാണ് മോഷണം നടത്തിയതെന്നാണ് സംശയിക്കുന്നത് . കട്ടപ്പന ട്രീസ എൻജിനീയേർസിന്റെ ഗുഡ് ഓട്ടോറിക്ഷയും ഏലക്ക കടത്താനായി മോഷ്ടിച്ചു. ഈ വാഹനം ചെറുതോണി പാലത്തിനു സമീപം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കെട്ടിടത്തിന്റെ ഉള്ളിൽ കടക്കാതെ അടിവശത്തെ നിലയിലെ ജനാല തകർത്ത് ചാക്ക് തുരന്ന് ഏലക്കാ മോഷ്ടിക്കുകയായിരുന്നു. ജനാലയിലൂടെ ചാക്കിൽ നിന്ന് ഏലക്ക വാരിയെടുത്ത് കൈവശമുണ്ടായിരുന്ന മറ്റൊരു ചാക്കിൽ നിറച്ചു. മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏലക്ക നഷ്ടമായിട്ടുണ്ട്.

 ഏലക്ക ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നത് സ്ഥാപനത്തിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട് .വെള്ളിയാഴ്ച വൈകിട്ട് ജനാലയോട് ചേർന്ന്ഏലക്ക പുറത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ജനാലയുടെ കമ്പികൾ മുറിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ഈ നീക്കം ഉപേക്ഷിച്ചു. കയറ്റുമതി ചെയ്യാനായി സൂക്ഷിച്ചിരുന്ന ഗ്രേഡ് ഏലക്കയാണ് മോഷണം പോയത്. ഉടമയുടെ പരാതിയിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കിയിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow