സിപിഐ എം ജില്ലാ സമ്മേളനത്തിനുമുന്നോടിയായി കട്ടപ്പന ഏരിയായിൽ നടക്കുന്ന സെമിനാറിന് സംഘാടക സമിതി രൂപീകരിച്ചു

സിപിഐ എം ജില്ലാ സമ്മേളനം ഫെബ്രുവരി 4,5,6 തീയതികളിൽ തൊടുപുഴയിലാണ് നടക്കുന്നത്. അതിന് മുന്നോടിയായിട്ടാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്.‘പുത്തൻ സാമ്പത്തിക നയങ്ങളും കാർഷിക പ്രതിസന്ധിയും’ എന്ന വിഷയത്തിൽ ജനുവരി 15ന് വൈകിട്ട് നാലിന് കട്ടപ്പനയിൽ നടക്കുന്ന സെമിനാർ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
ഇടുക്കിയുടെ വികസനം, വളർച്ച ടൂറിസത്തിലൂടെ, കാർഷികവിരുദ്ധ വാണിജ്യനയങ്ങളും ഏലത്തോട്ട മേഖലയും, മനുഷ്യ വന്യജീവി സംഘർഷങ്ങളും കേന്ദ്ര വന നിയമങ്ങളും, കാർഷിക വിരുദ്ധ വാണിജ്യ നയങ്ങളും ഏലത്തോട്ട മേഖലയും, പുത്തൻ സാമ്പത്തിക നയങ്ങളും കാർഷിക പ്രതിസന്ധിയും, തേയില വ്യവസായ പ്രതിസന്ധിയും പുനരുദ്ധാരണ നിർദേശങ്ങളും, മത നിരപേക്ഷ ഇന്ത്യ നേരിടുന്ന വർത്തമാന കാല വെല്ലുവിളികൾ, ഭൂപതിവ് നിയമവും അനുബന്ധ നിയമ പ്രശ്നങ്ങളും എന്നീ വിഷയങ്ങളിൽ സെമിനാർ പ്രമുഖർ ഉദ്‌ഘാടനം ചെയ്യും.
കട്ടപ്പന ഏരിയായിൽ നടക്കുന്ന സെമിനാറിന്റെ സംഘാടക സമിതി രൂപീകരണ യോഗം എം എൽ എ -എം എം മണി ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം വി ആർ സജി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി വി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം കെ ആർ സോദരൻ, ഏരിയ സെക്രട്ടറിമാരായ മാത്യു ജോർജ്, ടി എസ് ബിസി തുടങ്ങിയവർ സംസാരിച്ചു.