പുതുവത്സരദിനത്തിൽ കുട്ടികൾക്ക് വ്യത്യസ്ഥ സമ്മാനമൊരുക്കി വണ്ടിപ്പെരിയാർ ഗവ: യുപി സ്കൂൾ അധ്യാപകർ

Jan 2, 2025 - 16:27
 0
പുതുവത്സരദിനത്തിൽ കുട്ടികൾക്ക് വ്യത്യസ്ഥ സമ്മാനമൊരുക്കി വണ്ടിപ്പെരിയാർ ഗവ: യുപി  സ്കൂൾ അധ്യാപകർ
This is the title of the web page

തോട്ടം മേഖലയായ വണ്ടിപ്പെരിയാറിലെയും പരിസര പ്രദേശങ്ങളിലെയും നിർധന തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിലേതു പോലെ തന്നെ മികച്ച വിദ്യാഭ്യാസവും മറ്റിതര കഴിവുകൾക്ക് പ്രോത്സാഹനവും നൽകി വണ്ടിപ്പെരിയാരിന്റെ മലമുകളിൽ വിദ്യാ കിരണമായി നിലകൊള്ളുന്ന വിദ്യാലയമാണ് വണ്ടിപ്പെരിയാർ ഗവ: UP സ്കൂൾ . സ്കൂളിലെ കുട്ടികൾക്കായി വ്യത്യസ്തമായ പല പരിപാടികളും പ്രഥാനാധ്യാപകൻ ST രാജിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നുമുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 2025 പുതു വർഷ ദിനത്തിൽ കുട്ടികൾക്ക് എന്തു സമ്മാനം നൽകുമെന്ന ആലോചനയിൽ കുട്ടികളെ സമീപിച്ച പ്രഥാന അധ്യാപകൻ ST രാജിന് ലഭിച്ചത് വളരെ സങ്കടകരമായ ഒരു വാർത്തയായിരുന്നു. തന്റെ സ്കൂളിലെ നിർധന തോട്ടം തൊഴിലാളികളുടെ 100 ഓളം കുട്ടികൾ ഇതുവരെ കാറിൽ സഞ്ചരിച്ചിട്ടില്ലാ എന്നറിഞ്ഞ അധ്യാപകന്റെ മനസിന് അൽപ്പം വേദന പകർന്നുവെങ്കിലും ഈ പുതുവത്സര ദിനത്തിൽ കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിനായി അദ്ദേഹം മുന്നിട്ടിറങ്ങുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇതിനായി സുമനസുകളായ കാറുടമകളെ സമീപിച്ച അദ്ദേഹത്തിന് മികച്ച പിൻതുണയുമായി കാർ ഉടമകളും എത്തിയതോടെ കാർ യാത്ര എന്ന കുട്ടികളു ആഗ്രഹ പൂർത്തീകരണം സഫലമാവുകയായിരുന്നു. വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ നിന്നും കാറുകളിൽ ടൗൺ ചുറ്റി സ്കൂളിലെത്തുന്നതിന് 20 ഓളം കാറുകളാണ് സന്നധമായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ വച്ച് വണ്ടിപ്പെരിയാർ പോലീസ് SHO സുവർണകുമാർ കാർ യാത്ര്‌യുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.ഈ പുതുവത്സര ദിനത്തിൽ ലഭിച്ച സമ്മാനം സ്വീകരിച്ച് തങ്ങളുടെ വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിൽ എത്തി സ്വന്തം കാറിൽ യാത്ര ചെയ്യുവാൻ കുട്ടികൾക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻKD അജിത് . എക്സൈസ് ഇൻസ്പെക്ടർ തുടങ്ങിയവർ പുതുവത്സരാശംസകൾ നേർന്നു.കാർ ഡ്രൈവർമാർക്ക് പുതുവത്സര കൈനീട്ടം നൽകിയതിനെ തുടർന്ന് മിനി സ്റ്റേഡിയത്തിൽ നിന്നും കുട്ടികളുമായി പുറപ്പെട്ട കാറുകൾ ടൗൺ ചുറ്റിയാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചത്.

പല സ്ഥലങ്ങളിലും സന്നദ്ധ പ്രവർത്തകർ കുട്ടികൾക്കായി വിമാന യാത്ര ഒരുക്കുമ്പോൾ കാറിൽ സഞ്ചരിക്കാത്ത തന്റെ സ്കൂളിലെ കുട്ടികൾക്ക് പുതുവത്സര സമ്മാനമായി കാർ യാത്ര ഒരുക്കിയതെന്ന് പ്രധാന അധ്യാപകൻ ST രാജ് പറഞ്ഞു.സ്കൂളിൽ എത്തിയ കുട്ടികൾക്ക് പുതുവത്സര ദിന മധുരം പകർന്നു നൽകി. 2025 പുതു വർഷം തങ്ങൾക്ക് നൽകിയത് മറക്കാനാവാത്ത അനുഭവമാണെന്നും ഒരു വിമാന യാത്ര എന്ന സ്വപ്നമാണ് ഇനി തങ്ങളിൽ അവശേഷിക്കുന്നതെന്നും വിദ്യാർഥികൾ പറയുന്നു.

തുടർന്ന് നടന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ജീജ K N, PTA പ്രസിഡന്റ് ദാനിയേൽ,MPTA പ്രസിഡന്റ് സോണിയ തോമസ്, മുൻ PTA പ്രസിഡന്റുമാരായ സബീർ,. ഷാജി തുടങ്ങിയവർ കുട്ടികൾക്ക് കാർ യാത്ര ഒരുക്കിയ ഡ്രൈവർമാർക്കും പരിപാടിക്ക് നേതൃത്വം നൽകിയ പ്രധാന  അധ്യാപകൻ ST രാജിനും മറ്റ് അധ്യാപകർക്കും നന്ദി അറിയിച്ച് സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow