കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ ഇടുക്കി ജില്ലാ കൺവെൻഷൻ കട്ടപ്പനയിൽ നടന്നു
നിലവിലെ സർക്കാർ ഉത്തരവ് പ്രകാരമുള്ള ജോലി സ്വഭാവം കർശനമായി പാലിക്കുക, യൂ വിൻ വിഷയത്തിലെ അവ്യക്തത മാറ്റുക, ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗം ചെയ്യുന്ന ജോലികളിൽ സ്വന്തമായി പാസ്സ്‌വേർഡ് ഐഡി അനുവദിക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവെൻഷൻ നടത്തിയത് . സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് കെ എസ് ജോയ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് സൂപ്പർവൈസർ, ടെക്നിക്കൽ അസിസ്റ്റൻറ് വരെ ഉള്ളവരുടെ സംഘടനയാണിത് .കൺവെൻഷൻ മുന്നോടിയായി അകാലത്തിൽ മരണപ്പെട്ട ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ അരുൺ കുമാറിന്റെ അനുസ്മരണം നടന്നു. തുടർന്ന് സർവീസിൽ നിന്ന് പിരിഞ്ഞവർക്കുള്ള യാത്രയയപ്പും നടന്നു.
കേരള ഹെൽത്ത് ഇൻസ്പെക്ടസ് യൂണിയൻ പുറത്തിറക്കിയ കലണ്ടറിന്റെ പ്രകാശനവും ചടങ്ങിൽ വച്ച് നടത്തി. അനീസ് ജോസഫ് അധ്യക്ഷൻ ആയിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം എം സക്കീർ മുഖ്യപ്രഭാഷണം നടത്തി. പൊതുജനാരോഗ്യം 2023 സംഘടന ശാക്തീകരണം എന്നീ വിഷയങ്ങളിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ലൈജു കെ ഇഗ്നേഷ്യസ് സംസാരിച്ചു. ആർ സന്തോഷ്, ദിലീപ് കെവി,. സുനിൽ ജോസഫ്., രാജേഷ്., സുജാത,. അജിത,. ആൻസി എന്നിവർ സംസാരിച്ചു.