കാഞ്ചിയാർ സ്വരാജ് ചന്ദ്രൻസിറ്റി തപോവൻ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി

കാഞ്ചിയാർ പഞ്ചായത്തിലെ 15-ാം വാർഡിൽ പെട്ട സ്ഥലമാണ് ചന്ദ്രൻസിറ്റി തപോവൻ. ഇവിടെ 12 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയായിരുന്നു. ആശാ ആന്റണി ജില്ലാ പഞ്ചായത്തിൽ മത്സരിക്കാനെത്തിയപ്പോൾ പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ളത്തിന് പദ്ധതി ആവിഷ്കരിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ആദ്യ വർഷം കുഴൽ കിണർ കുഴിക്കുകയും ചെയ്തു. എന്നാൽ ആവശ്യത്തിന് വെള്ളം ലഭിച്ചില്ല.
ഇതോടെ പദ്ധതി ഉപേക്ഷിക്കുന്ന നില വന്നു. എന്നാൽ പിന്നീട് കുഴൽ കിണറ്റിൽ ആവശ്യത്തിന് വെള്ളം ഉണ്ടായി ഇതോടെ പദ്ധതിക്ക് പുതു ജീവൻവെച്ചു. ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ ചിലവഴിച്ച് പദ്ധതി പൂർത്തീകരിച്ചു. പദ്ധതിയുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആൻ്റണി നിർവ്വഹിച്ചു.
ജില്ലാപഞ്ചായത്ത് അവിഷ്കരിച്ച പദ്ധതിയുടെ നടത്തിപ്പ് പഞ്ചായത്തിന് കൈമാറുകയും ചെയ്തു. കാഞ്ചിയാർ പഞ്ചായത്തംഗം സുഷമ ശശി ഉത്ഘാടനയോഗത്തിൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ രാജേഷ് ജോസഫ്,കൺവീനർ ജസ്റ്റിൻ തോമസ് എന്നിവർ സംസാരിച്ചു.