മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതു ഇടങ്ങളില്‍ മാലിന്യ നിക്ഷേപം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമലംഘകരെ കുരുക്കാന്‍ ത്രിമെന്‍ ആര്‍മി പദ്ധതിയുമായി ഗ്രാമപഞ്ചായത്തധികൃതര്‍

ഒരിടവേളക്ക് ശേഷം മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതു ഇടങ്ങളില്‍ മാലിന്യനിക്ഷേപം വര്‍ധിക്കുന്നുവെന്ന പരാതി ഉയരുന്നതിനിടയിലാണ് മാലിന്യ നിക്ഷേപം തടയുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ത്രിമെന്‍ ആര്‍മിക്ക് രൂപം നല്‍കിയിട്ടുള്ളത്.മുഴുവന്‍ സമയവും ഇവര്‍ പഞ്ചായത്ത് പരിധിയില്‍ നിരീക്ഷണം നടത്തും.മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടാല്‍ ബോധവല്‍ക്കരണം നടത്തുകയും ഗുരുതര കുറ്റകൃത്യമെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കുകയും ചെയ്യും.
പഞ്ചായത്തിനെ സമ്പൂര്‍ണ്ണമായി മാലിന്യ മുക്തമാക്കി നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.മൂന്നാറിന്റെ ജീവനാഡിയായ മുതിരപ്പുഴയിലും പാതയോരങ്ങളിലുമടക്കം മാലിന്യ നിക്ഷേപം വര്‍ധിച്ച് വരുന്ന സ്ഥിതിയുണ്ട്.
പഞ്ചായത്തിന്റെയും മറ്റും ഇടപെടലിലൂടെ നാളുകള്‍ക്ക് മുമ്പ് പഞ്ചായത്ത് പരിധിയില്‍ മാലിന്യ നിക്ഷേപം കുറഞ്ഞിരുന്നു.ഇതിന് ശേഷമാണിപ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയ നിലയിലേക്കെത്തിയിട്ടുള്ളത്.വിനോദ സഞ്ചാര സീസണാരംഭിച്ച് സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കൂടിയാണ് മാലിന്യ നിക്ഷേപത്തിനെതിരെ പഞ്ചായത്ത് നടപടി കടുപ്പിച്ചിട്ടുള്ളത്.