ഓസാനം സ്വിമ്മിങ് അക്കാദമി 5ന് കട്ടപ്പനയില്‍ അന്താരാഷ്ട്ര നീന്തല്‍ മത്സരം നടത്തും

Jan 1, 2025 - 17:21
 0
ഓസാനം സ്വിമ്മിങ് അക്കാദമി 5ന് കട്ടപ്പനയില്‍ അന്താരാഷ്ട്ര നീന്തല്‍ മത്സരം നടത്തും
This is the title of the web page

കട്ടപ്പന ഓസാനം സ്വിമ്മിങ് അക്കാദമി 5ന് കട്ടപ്പനയില്‍ അന്താരാഷ്ട്ര നീന്തല്‍ മത്സരം നടത്തും. അക്കാദമിയുടെ സ്വിമ്മിങ് പൂളില്‍ നടക്കുന്ന മത്സരങ്ങളില്‍ സ്‌പെയിന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മനി, ഇറ്റലി രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ഉള്‍പ്പെടെ 50ലേറെ പേര്‍ മത്സരിക്കും. ഉച്ചകഴിഞ്ഞ് 2ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.14 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 5000, 3000, 2000 രൂപ സമ്മാനവും 14 മുതല്‍ 22 വയസ് വരെയുള്ളവരുടെ വിഭാഗത്തില്‍ യഥാക്രമം 10000, 5000, 3000 രൂപ സമ്മാനവും 22 വയസിനുമുകളിലുള്ളവരുടെ വിഭാഗത്തില്‍ യഥാക്രമം 10000, 5000, 3000 രൂപ സമ്മാനവും നല്‍കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയില്‍നിന്നുള്ള താരങ്ങള്‍ക്കും അവസരമുണ്ട്.കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് സുവര്‍ണ ജൂബിലി ആഘോഷവും വാര്‍ഷികവും ഇ മാസം 10ന് നടക്കും. ഉച്ചകഴിഞ്ഞ് 3ന് മന്ത്രി റോഷി അഗസ്റ്റിന്‍ ജൂബിലിയും അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി വാര്‍ഷികവും ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. ജോസ് മാത്യു പറപ്പള്ളില്‍ അധ്യക്ഷനാകും.

നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, കൗണ്‍സിലര്‍ സോണിയ ജെയ്ബി, എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ബോബി കുര്യന്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് ആറുമുതല്‍ കലാപരിപാടികള്‍ നടക്കും.വാര്‍ത്താസമ്മേളനത്തില്‍ മാനേജര്‍ ഫാ. ജോസ് മാത്യു പറപ്പള്ളില്‍, പ്രിന്‍സിപ്പല്‍ ഫാ. മനു മാത്യു, ഹെഡ്മാസ്റ്റര്‍ ഡേവിസ് ടി ജെ, പിടിഎ പ്രസിഡന്റ് സജി തോമസ്, സുബിന്‍ ബേബി, മാത്യു സെബാസ്റ്റ്യന്‍, അതുല്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow