ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും ഏലക്ക മോഷണ നടത്തിയ മൂന്ന് പേർ കുമളി പോലീസ് പിടിയിൽ

അണക്കരയിൽ നിന്നും ഏലക്ക കയറ്റി വരികയായിരുന്ന ലോറിയിലാണ് മോഷണം നടന്നത്. വാനിലെത്തിയ ഒരാൾ ഓടുന്ന ലോറിക്ക് മുകളിൽ കയറുകയായിരുന്നു. ശേഷം ഒരു ചാലയ്ക്ക പുറത്തേക്ക് തള്ളിയിട്ടു. അണക്കരക്കും മൂന്നാമയിലിനും ഇടയിൽ വച്ചാണ് മോഷണം നടക്കുന്നത്.പിന്നാലെ എത്തിയ വാഹനത്തിൽ വന്നയാൾക്ക് സംശയം തോന്നിയതോടെ ലോറി ഡ്രൈവറെവിവരം വിളിച്ചറിയിക്കുകയായിരുന്നു.
വെളിച്ചമുള്ള സ്ഥലം നോക്കി ട്രൈവർ ലോറി നിർത്തി. ഇതോടെ ലോറിയിൽ ഉണ്ടായിരുന്ന മോഷ്ടാവ് ഇറങ്ങി ഓടുകയായിരുന്നു. ഉടൻതന്നെ കുമളി പോലീസിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ തിരച്ചിൽ ഒടുവിലാണ് മധുര സ്വദേശികളായ മൂവർ സംഘത്തെ അറസ്റ്റ് ചെയ്യുന്നത്. തമിഴ്നാട്ടിൽ നിരവധി മോഷണക്കേസുകളിൽ പ്രതികളായ മധുര സ്വദേശികളായ ജയകുമാർ പ്രസാദ്, കനകരാജ് എന്നിവരാണ് പിടിയിലായത്.
കുമളി സബ് ഇൻസ്പെക്ടർ ജെഫി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, മോൻസി പി രാജൻ,CPO ജെയിംസ് മാത്യു, SCPO അഷറഫ് പി. എച്ച് അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.