വണ്ടിപ്പെരിയാർ മ്ലാമലയിൽ യുവാവിനെ അയൽവാസി വീട് കേറി മർദ്ദിച്ചതായി പരാതി

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടക്കുന്നത് .വണ്ടിപ്പെരിയാർ മ്ലാമലയിൽ ചേലക്കാപിള്ളി വീട്ടിൽ എം ബി വരുൺ ശരണ്യാ ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലാണ് അയൽവാസിയായ സുരേഷ് എന്ന യുവാവ് യാതൊരു പ്രകോപനവും കൂടാതെ മദ്യപിച്ച് എത്തുകയും . അസഭ്യം പറയുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്തത് ഈ സമയത്ത് വരുണും ശരണ്യയും ഇവിടെ മൂന്നു വയസ്സ് പ്രായമുള്ള മകനും മാത്രമാണ് ഉണ്ടായിരുന്നത്.
തുടർന്ന് സുരേഷ് കല്ലെറിഞ്ഞ സമയത്ത് ഇത് ചോദിക്കാൻ എത്തിയ വരുണിന്റെ തലക്കും കല്ലെറിഞ്ഞു ഇതിൽ വരുന്നിന്റെ ചെവി രണ്ടായി മുറിയുകയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.തിരികെയെത്തിയപ്പോൾ വീടിന്റെ ബാക്കിയുള്ള ജനൽ ചില്ലുകൾ കൂടി കൂടി കല്ലെറിഞ്ഞ തകർത്ത നിലയിലാണ് കാണുന്നതെന്ന് വരുൺ പറഞ്ഞു..സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ വേണ്ട അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് വരുണിന്റെയും കുടുംബത്തിന്റെയും ആവശ്യം.