ഇതര സംസ്ഥാന തൊഴിലാളികൾക്കായി കട്ടപ്പനയിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു
വേറിട്ട കാഴ്ച ഒരുക്കിയാണ് കട്ടപ്പനയിൽ ഇതര സംസ്ഥാനക്കാർക്കായി ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്. അവരുക തനതായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. പാട്ടും ഡാൻസുമായാണ് വിശിഷ്ടാഥിതികളെ സ്വീകരിച്ചത്. ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കരോഗാനം ഹിന്ദിയാൽ പാടിയാണ് പരിപാടികൾക്ക് തുടക്കം കുറച്ചത്. പാട്ടിനൊപ്പം കാണികളും ചുവട്കൾ വെക്കുകയും ആടുകയും ചെയ്തത് കാണികളെ ആകർഷിച്ചു.
തുടർച്ചയായി എല്ലാ വർഷവും ആഘോഷ സംഘടിപ്പിച്ച് ഇതര സംസ്ഥാനതൊഴിലാളികൾക്ക് സന്തോഷവും പ്രധാനം ചെയ്യുന്നതിനാൽ അവരോടൊപ്പം സമൂഹം ഉണ്ടെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നു.പൗവ്വർ ജീസസ് മിനിസ്ട്രീ സാണ് തുടർച്ചയായി ആഘോഷം സംഘടിപ്പിക്കുന്നത്. ആഘോഷ പരിപാടി ഡി എസ് ഐ കട്ടപ്പന ഇടവക വികാരി ഫാ ബിനോയി ഉത്ഘാടന ചെയ്തു.വിശിഷ്ട വ്യക്തികൾ സംസാരിക്കുന്നത് മനസിലാക്കാൻ ഹിന്ദിയിൽ തർജ്ജിമയും ഉണ്ടായിരുന്നു.ഇതര സംസ്ഥാന തൊഴിലാളികളുടെ ആഘോഷം ജനശ്രദ്ധയാകർഷിച്ചു.