ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് ബിജെപി വള്ളക്കടവ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൽ സ്മൃതിയും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു

സെബാസ്റ്റ്യൻ (ദേവസ്യ) കോഴിക്കോട്ടിൻ്റെ ഭവനത്തിൽ വച്ച് നടന്നപരിപാടിയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല അടൽജി അനുസ്മരണവും ക്രിസ്മസ് സന്ദേശവും നൽകി കൊണ്ട് സംസാരിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന അടൽജി ജന്മശതാബ്ദി ആഘോഷ പരിപാടികൾക്കാണ് ബിജെപിയും കേന്ദ്രസർക്കാരും രൂപം നൽകിയിട്ടുള്ളത്.അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ആഘോഷിക്കും.
ഗ്രാമീണ മേഖലകളിൽ ദേശീയ നിലവാരത്തിലുള്ള റോഡുകൾ യാഥാർത്ഥ്യമാക്കിയ വാജ്പേയി ഗവൺമെന്റിന്റെ പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജന റോഡുകളിലൂടെ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൽ സന്ദേശയാത്ര സംഘടിപ്പിക്കും, വാജ്പേയിയുടെ ജീവചരിത്രവും ഔദ്യോഗിക ജീവിതവും ഉൾക്കൊള്ളിച്ചുകൊണ്ട് ജില്ലാതലത്തിൽ പ്രദർശനികൾ ഒരുക്കും.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസരചനാ മത്സരവും ലഘു വീഡിയോ നിർമ്മാണ മത്സരവും സംഘടിപ്പിക്കും. മണ്ഡലം പ്രസിഡന്റ് പി എൻ പ്രസാദ്, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം എൻ മോഹൻദാസ്, മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് കിഴക്കേ മുറി, സെക്രട്ടറി സി എം മഹേഷ് കുമാർ, വള്ളക്കടവ് ഏരിയ പ്രസിഡന്റ് പി എസ് രതീഷ്, ബേബി പടന്നമാക്കൽ,ഔസേപ്പച്ചൻ മണിയൻകാട്ട്,വിൽസൺ കപ്പിലുമാക്കൽ, ബെന്നി പുരയിടം, ബിനു മേട്ടുകുഴി തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു.