ഇടുക്കി രൂപതയിലെ തിരുപ്പിറവി ആഘോഷങ്ങൾ കഞ്ഞിക്കുഴി സെൻറ് മേരീസ് ദേവാലയത്തിൽ നടന്നു

ഗ്ലോറിയ 2024 എന്ന പേരിലാണ് ഇടുക്കി രൂപതയിലെ തിരുപ്പിറവി ആഘോഷങ്ങൾക്ക് കഞ്ഞിക്കുഴി സെൻറ് മേരീസ് ദേവാലയത്തിൽ തുടക്കമിട്ടത്. രാത്രി 9-ന് കരോൾ ഗാന മത്സരത്തോടെ രൂപതാ തല തിരുപ്പറവി ആഘോഷങ്ങൾ ആരംഭിച്ചു. നൃത്തങ്ങളും കരോൾ ഗാനങ്ങളും, സമ്മാനദാനവും മുതിർന്നവരെ ആദരിക്കുന്ന ചടങ്ങുകളും കൂടാതെ ഉണ്ണീശോയ്ക്ക് ഒരു വീട് പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.ഇടുക്കി രൂപതാ മെത്രാൻമാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു.
തിരുപ്പിറവി ചടങ്ങുകൾക്ക് പള്ളി വികാരി ഫാ. ലൂക്ക ആനിക്കുഴിക്കാട്ടിൽ നേതൃത്വം നൽകി. കൂടാതെ വാഴത്തോപ്പ്സെൻറ് ജോർജ് കത്തീഡ്രൽ ദേവാലയം , മുരിക്കാശ്ശേരി സെൻ്റ് മേരീസ് പള്ളി, അടിമാലി സെൻറ് ജൂഡ് ചർച്ച്, മരിയാപുരംസെൻമേരിസ് പള്ളി,കട്ടപ്പന സെൻറ് ജോർജ് പള്ളി,തോപ്രാംകുടി സെൻറ് മരിയ ഗൊരേത്തി പള്ളി , പണിക്കൻകുടിസെൻറ് മരിയ വിയാനി ചർച്ച് ,രാജകുമാരി ദേവമാതാ ചർച്ച് തുടങ്ങി ഹൈറേഞ്ചിലെ എല്ലാ ദേവാലയങ്ങളിലും ഇടവക വികാരികളുടെ നേതൃത്വത്തിൽ നടന്ന തിരുപ്പിറവി ചടങ്ങുകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.