കീരിത്തോട് അക്ഷര സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ ക്രിസ്മസ് സന്ധ്യ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു
ഇടുക്കിയിലെ കീരിത്തോട് ഗ്രാമവാസികൾക്ക് ആഘോഷങ്ങൾ എന്തായാലും ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ഇല്ല. ഏത് മത വിഭാഗങ്ങളുടെ ആചാരങ്ങളും ആഘോഷങ്ങളും കീരിത്തോട് ഗ്രാമവാസികൾക്ക് ഒന്നുപോലെയാണ് ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾ അക്ഷര സ്വയം സഹായ സംഘത്തിൻറെ നേതൃത്വത്തിലാണ് നടത്തിയത്. കരോൾ ഗാന മത്സരവും ക്രിസ്മസ് പാപ്പാ മത്സരവും ഉൾപ്പെടെ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്.
ടൗണിൽ നടന്ന ആഘോഷ പരിപാടികൾ ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം സാന്ദ്രാമോൾ ജിന്നി ഉദ്ഘാടനം ചെയ്തു.അക്ഷര എസ് എച്ച് ജി പ്രസിഡണ്ട് മനേഷ് കുടിക്കയത്ത് അധ്യക്ഷത വഹിച്ചു. ചേലച്ചുവട് മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് വികെ കമലാ സനൻ ക്രിസ്തുമസ് സന്ദേശം നൽകി.
കീരിത്തോട് എസ്എൻഡിപി ശാഖ പ്രസിഡണ്ട് സന്തോഷ് കടമാനത്ത്, ജുമാ മസ്ജിദ് പ്രസിഡൻ്റ് ഫരീദ് മുഹമ്മദ്, സിഎസ്ഐ പള്ളി സെക്രട്ടറി ജയ്സൺ തെങ്ങനാരിയിൽ, ജനപ്രതിനിധികളായ മാത്യു തായങ്കരി, ടിൻസി ജയിംസ്, ഐസൻജിത്ത്, പൊതുപ്രവർത്തകരായ ജോബി കുന്നത്തുപാറ, ദിലീപ് ഇലവും കുടി, സി ഡി ജോൺസൺ, വിനോദ് കൊട്ടാരത്തിൽ, മനോജ് മരങ്ങാട്ട്, സിബി ജോൺ ഇടപ്പള്ളികുന്നേൽ, ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത് സംസാരിച്ചു.