സാബു മുളങ്ങാശ്ശേരിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
സാബു മുളങ്ങാശ്ശേരിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത് . പ്രതിഷേധ പരിപാടി അഡ്വ. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. പാർട്ടി ഓഫീസിൽ നിന്നും പ്രകടനവുമായി പ്രവർത്തകർ ഗാന്ധി സ്ക്വയറിലെത്തി. തുടർന്നാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.



