നിലപാടുകളുടെ രാജകുമാരൻ മുൻ ഇടുക്കി MP യും തൃക്കാക്കര MLA യും KPCC വർക്കിംഗ് പ്രസിഡന്റുമായിരുന്ന P T തോമസിന്ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ INTUC യുടെ നേതൃത്വത്തിൽ മൂന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു
തന്റെ രാഷ്ട്രീയ ജീവിതത്തിലും ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവർത്തനങ്ങളിലും ഏതു പ്രതിസന്ധികളിലും ഉറച്ച നിലപാടുകൾ സ്വീകരിച്ചതു കൊണ്ടാണ് മുൻ ഇടുക്കി M P യും തൃക്കാക്കര MLA യും KPCC വർക്കിംഗ് പ്രസിഡന്റുമായിരുന്ന P T തോമസിനെ നിലപാടുകളുടെ രാജകുമാരൻ എന്ന് അദ്ദേഹത്തെ നെഞ്ചിലേറ്റിയിരുന്ന വർ വിശേഷിപ്പിച്ചിരുന്നത്.
അകാലത്തിൽ ജീവൻ പൊലിഞ്ഞആ നിലപാടുകളുടെ രാജകുമാരനാണ് അദ്ദേഹത്തിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ INTUC യുടെ നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചത് പീരുമേട് INTUC ഓഫീസിൽ വച്ചു നടന്ന അനുസ്മരണ യോഗത്തിൽ യൂണിയൻ സീനിയർവൈസ് പ്രസിഡന്റ് തോമസുകുട്ടി പുള്ളോലിക്കൽ അധ്യക്ഷനായാരുന്നു. PT തോമസിന്റെ ഛായാ ചിത്രത്തിനു മുൻപിൽ പുഷ്പ്പാർച്ചന യോടു കൂടിയാണ് അനുസ്മരണ യോഗമാരംഭിച്ചത്.
തുടർന്ന് നടന്ന അനുസ്മരണ യോഗം കോൺഗ്രസ് ന്യൂനപക്ഷ സെൽജില്ലാ ചെയർമാൻ നിക്സൺ ജോർജ് ഉത്ഘാടനം ചെയ്തു. INTUC സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ PK രാജൻ അനുസ്മരണ സന്ദേശം നൽകി. നേതാക്കളായPK വിജയൻ . E ചന്ദ്രൻ . D രാജു . P ഹരിഹരൻ .M J വർഗ്ഗീസ് തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.