'കരുതലും കൈത്താങ്ങും' പീരുമേട് താലൂക്ക്തല അദാലത്ത് കുട്ടിക്കാനത്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

Dec 21, 2024 - 13:53
 0
'കരുതലും കൈത്താങ്ങും' പീരുമേട് താലൂക്ക്തല അദാലത്ത് കുട്ടിക്കാനത്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
This is the title of the web page

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ജനങ്ങൾക്കിടയിൽ പരാതികൾ കുറഞ്ഞു വരുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന പീരുമേട് താലൂക്കുതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023 ലെ 'കരുതലും കൈത്താങ്ങും' അദാലത്ത്, 'നവകേരള സദസ്സി'ലൂടെ നടപ്പാക്കിയ പരാതി പരിഹാരപ്രവർത്തനങ്ങൾ തുടങ്ങിയവ വലിയ മാറ്റങ്ങളാണ് പൊതുസമൂഹത്തിൽ സൃഷ്ടിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിയമങ്ങളും ചട്ടങ്ങളും ജനങ്ങൾക്ക് ഏറ്റവും അനുഗുണമാകുന്ന വിധം എങ്ങനെ മാറ്റാം, വേഗത്തിൽ പ്രയോജനപ്രദമാക്കാം എന്നതാണ് ഓരോ അദാലത്തിൻ്റെയും ലക്ഷ്യം. അത് കൈവരിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ സഹകരണ -ദേവസ്വം - തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ അദാലത്തുകൾ വഴിയുള്ള പ്രശ്നപരിഹാരത്തിനു ശേഷം അവശേഷിച്ച പരാതികൾ തീർപ്പാക്കുന്ന പ്രക്രിയയാണ് ഇപ്പോൾ 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തിൽ നടക്കുന്നതെന്നും ഏറ്റവും വേഗത്തിൽ പ്രശ്നപരിഹാരം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വാഴൂർ സോമൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി ബിനു, ജില്ലാ കളക്ടർ വി വിഗ്നേശ്വരി, സബ് കളക്ടർ അനൂപ് ഗാർഗ്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ ദിനേശൻ, എ ഡി എം ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടർമാരായ അതുൽ എസ് നാഥ്, അനിൽ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 23 ന് രാവിലെ 10 മുതൽ ഉടുമ്പഞ്ചോല - സെൻ്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാൾ നെടുങ്കണ്ടം, അന്ന് ഉച്ചക്ക് ഒരു മണി മുതൽ ഇടുക്കി - പഞ്ചായത്ത് ടൗൺഹാൾ ചെറുതോണി, ജനുവരി ആറിന് രാവിലെ 10 മുതൽ തൊടുപുഴ - മർച്ചൻ്റ് ട്രസ്റ്റ് ഹാൾ എന്നിങ്ങനെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ഓണ്‍ലൈന്‍ വഴിയോ പരാതികളും അപേക്ഷകളും നല്‍കാം. karuthal.kerala.gov.in വഴിയാണ് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുക. പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്തണം. നിശ്ചിതമേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow