അയ്യപ്പൻകോവിൽ ചപ്പാത്ത് മരുതുംപേട്ടയിൽ 50 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കമ്പംമെട്ട് പല്ലാമറ്റത്തിൽ കുഞ്ഞുമോനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയുടെ കൃഷിയുടെ മേൽനോട്ടക്കാരനായിരുന്നു കുഞ്ഞുമോൻ. മൃതദേഹത്തിന് 5 ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ഉപ്പുതറ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.ഴിഞ്ഞ 15 വർഷമായി കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന കുഞ്ഞുമോൻ വിവിധയിടങ്ങളിൽ പണി ചെയ്ത ശേഷം കഴിഞ്ഞ 4 വർഷമായി തിരുവനന്തപുരം സ്വദേശി ശരി കുമാറിൻ്റെ കൃഷിക്ക് മേൽനോട്ടം വഹിക്കുകയും പണി ചെയ്തും വരുകയായിരുന്നു.
1.5 ഏക്കർ പുരയിടത്തിന് നടുവിൽ തീർത്ത ഒറ്റമുറി കെട്ടിടത്തിലായിരുന്നു ഒറ്റക്ക് താമസിച്ചിരുന്നത്. സമീപവാസികളോട് അടുപ്പം കാണിച്ചിരുന്നില്ല. ഷെഡിൽ നിന്നും ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ ഗ്രാമ പഞ്ചായത്തംഗം ബി ബിനുവിനെ വിവരം അറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിലാണ് ഇന്നലെ രാത്രി 7.30 ഓടെ കുഞ്ഞുമോൻ മരിച്ച് കിടക്കുന്നത് കണ്ടത്. പോലീസ് സ്ഥലത്തെത്തി ഷെഡ് രാത്രി പൂട്ടുകയു ചെയ്തു. ഇന്ന് രാവിലെ ബന്ധുക്കളെ വിളിച്ച് വരുത്തി മേൽ നടപട സ്വീകരിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അയച്ചു. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പോലീസ് നിഗമനം.