കട്ടപ്പന ഫെസ്റ്റ് 2024 ഡിസംബർ 20 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും

Dec 17, 2024 - 16:28
 0
കട്ടപ്പന ഫെസ്റ്റ് 2024 ഡിസംബർ 20 ന്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ  ഉദ്ഘാടനം ചെയ്യും
This is the title of the web page

ഹൈറേഞ്ചിൻ്റെ തലസ്ഥാനകേന്ദ്രവും സുഗന്ധവ്യജ്ഞനങ്ങളുടെ വാണിജ്യതലസ്ഥാനവുമായ കട്ടപ്പന നഗരസഭയിൽ ക്രിസ്തുമസ് പുതു വത്സര ആഘോഷത്തിന്റെ ഭാഗമായി ബട്ടർഫ്ലൈ ഇൻ്റർനാഷണൽ അണിയിച്ചൊരുക്കുന്ന കട്ടപ്പന ഫെസ്റ്റ് 2024 ഡിസംബർ 20 ന് 4 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഹൈറേഞ്ചിൽ ആദ്യമായി അണ്ടർ വാട്ടർ ടണൽ എക്സ്പോ, അത്ഭുതപക്ഷികളെ കോർത്തിണക്കി ബേഡ് ഷോ, രാജ്യ ത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയിട്ടുള്ള ഡോഗ്സിനെ അണിനിരത്തി ഡോഗ് ഷോ, ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മാത്രം അണിയിച്ചൊരുക്കിയിരുന്ന അമ്മ്യൂസ്മെൻ്റ് റൈഡുകൾ തുടങ്ങിയവ കട്ടപ്പന ഫെസ്റ്റിൻ്റെ മാത്രം പ്രത്യേകതയാണ്.

 പ്രശസ്‌തരായ ചലച്ചിത്ര പിന്നണി ഗായകർ അണിയിച്ചൊരുക്കുന്ന ഗാനമേളയും, അതിപ്രശസ്തരായ നാടൻപാട്ട് കലാകാരൻമാരുടെ നാട്ടുകൂട്ടം, നാടൻപാട്ടും, വിവിധ കലാപരിപാടികളും, കരോൾ മത്സരവും, കവിയരങ്ങും, ട്രോബോക്സിംഗ് ചാമ്പ്യൻഷിപ്പ്, വിവിധ ഇനം സ്റ്റാളുകളുടെ പ്രദർശനവും ഉൾപ്പെടെ ഉത്സവരാവ് സൃഷ്ടിച്ചു കൊണ്ട് കട്ടപ്പന ഫെസ്റ്റ് അരങ്ങേറുകയാണ്. കട്ടപ്പനയിൽ നിന്നും വിവിധതലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും, മുതിർന്ന മാധ്യമപ്രവർത്തകരെയും യുവമാധ്യമ പ്രവർത്തകരെയും ഭാരതഭൂഷൻ അവാർഡ് ജേതാവ് 2024 ൽ ലഭിച്ച ഡോക്ടർ ബിജു മാത്യുവിനെയും, നാടകരംഗത്തെ അതുല്യ പ്രതിഭകളെയും, മികച്ച ഹരിതകർമ്മ സേനാംഗം, മികച്ച അങ്കണവാടി ടീച്ചർ, മികച്ച ആശാവർക്കർ, മികച്ച കുടുംബശ്രീ യൂണിറ്റ്, മികച്ച കായിക പ്രതിഭകൾ, സംസ്ഥാന സ്കൂ‌ൾ യുവജനോത്സവത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ച കട്ടപ്പന നഗര സഭയിൽ നിന്നുമുള്ള കുട്ടികളേയും ആദരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചടങ്ങിൽ നഗരസഭ അദ്ധ്യക്ഷ ബീനാ ടോമി അദ്ധ്യക്ഷ വഹിക്കും. അണ്ടർ വാട്ടർ ടണൽ എക്സ്പോ ഇടുക്കി എം.പി. അഡ്വ.ഡീൻ കുര്യക്കോസ് ഉത്ഘാടനം ചെയ്യും. അമ്മ്യൂസ്മെൻ്റ് പാർക്ക് നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.ജെ. ബെന്നി ഉത്ഘാടനം ചെയ്യും. കിഡ്‌സ് പാർക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജാൻസി ബേബി ഉത്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ നഗരസഭ കോ-ഓഡിനേറ്റർ കൗൺസിലർ ശാന്ത് രാജു, ബിജു പൂവത്താനി, ഷാനവാസ്.പി.എ, ഷെഫിക് മുഹമ്മദ് സ്‌മയിൽ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow