കട്ടപ്പന നഗരസഭയുടെ കീഴിൽ പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷൻൻ്റെ പ്രവർത്തനം വൃത്തിഹീനമായ അന്തരീക്ഷത്തിൽ

കട്ടപ്പന നഗരസഭയുടെ കീഴിൽ പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്നകംഫർട്ട് സ്റ്റേഷൻ ൻ്റെ പ്രവർത്തനം വൃത്തിഹീനമായ അന്തരീക്ഷത്തിൽ.നിലവിൽ സാംക്രമികരോഗ ഭീഷണി ഭയന്നാണ് ആളുകൾ ഇതിനുള്ളിൽ പ്രവേശിക്കുന്നത്.ദുർഗന്ധം നിമിത്തം ആളുകൾക്ക് ഇതിനുള്ളിലേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിൽ പുകവലി നിരോധന മേഖല എന്ന ഇവിടെ എഴുതി വച്ചിട്ടുണ്ട് എങ്കിലും പുകവലിക്കാരുടെ കേന്ദ്രമാണ് ഇവിടം എന്നത് അകത്തെ കാഴ്ചകൾ തന്നെ വ്യക്തമാക്കും..
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കംഫർട്ട് ആണ് വൃത്തഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നത്. പുറമേ കണ്ടാൽ വൃത്തി തോന്നുമെങ്കിലും അകത്തേക്ക് കയറിയാൽ സ്ഥിതി മറിച്ചാണ് മൂക്കുപൊത്തി മാത്രമേ ഇതിനകത്തേക്ക് ആളുകൾക്ക് കയറാൻ സാധിക്കൂ. കൂടാതെ കൃത്യമായ സമയങ്ങളിൽ ഇതിൻറെ അകത്തെ ഭാഗങ്ങൾ വൃത്തിയാക്കാത്തത് മൂലം മലീമസമായാണ് കിടക്കുന്നത്. സാംക്രമിക രോഗ ഭീഷണിയെ ഭയന്നു വേണം ആളുകൾക്ക് ഇവിടെ കയറി അത്യാവശ്യ കാര്യങ്ങൾ സാധിച്ചു മടങ്ങാൻ നാളുകളായി വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഈ കമ്പർസേഷൻ പ്രവർത്തിക്കുന്നത് എന്ന് ബസ് ജീവനക്കാർ അടക്കം പറയുന്നു.
കട്ടപ്പന നഗരസഭ സ്വകാര്യവ്യക്തിക്ക് കരാർ നൽകിയാണ് കംപ്രസ്സേഷൻ പ്രവർത്തിപ്പിക്കുന്നത്. എന്നാൽ കരാർ എടുത്ത ആൾ കൃത്യമായ രീതിയിൽ ഇതിൻറെ ഉൾവശം വൃത്തിയാക്കാത്തതാണ് വൃത്തിഹീനമാകാൻ കാരണം. ഈ വിഷയം ഉന്നയിച്ച നിരവധി പേരാണ് പ്രതിഷേധം അറിയിച്ചു രംഗത്ത് വന്നിരിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. കൂടാതെ ഈ കംഫർട്ട് സ്റ്റേഷൻ്റെ പിറകുവശവും വലിയ രീതിയിൽ മലീമസമായാണ് കിടക്കുന്നത്.