മഴകുറഞ്ഞു; ഇടുക്കി അണക്കെട്ടിൽ വൈദ്യുത ഉൽപ്പാദനം കുറച്ച് കെഎസ്ഇബി

Jul 10, 2023 - 15:28
 0
മഴകുറഞ്ഞു; ഇടുക്കി അണക്കെട്ടിൽ വൈദ്യുത ഉൽപ്പാദനം കുറച്ച് കെഎസ്ഇബി
This is the title of the web page

ഇടുക്കി: മഴ കുറഞ്ഞതോടെ ഇടുക്കിയിലെ ജലനിരപ്പുയരുന്നത് സാവധാനത്തിലായി. ഇന്നലെ ഒരടി വെള്ളം മാത്രമാണ് അണക്കെട്ടിൽ കൂടിയത്. വെള്ളമില്ലാത്തതിനാൽ കെഎസ്ഇബി ജലവൈദ്യുത പദ്ധതികളിലെ ഉൽപ്പാദനം പരമാവധി കുറച്ചിരിക്കുകയാണ്. 2320 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.അതായത് സംഭരണ ശേഷിയുടെ 22.74 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. മഴ കനത്തതിനെ തുടർന്ന് രണ്ടാം തീയതി മുതൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിരുന്നു. ഇതു വരെ 13 അടി വെള്ളമാണ് കൂടിയത്.കഴിഞ്ഞ ദിവസങ്ങളിൽ മൂന്നടി വീതമുയർന്നിരുന്നത് ഇന്ന് രാവിലെ ആയപ്പോൾ ഒരടിയായി കുറഞ്ഞു. മഴ കുറഞ്ഞതോടെ ഡൈവേർഷൻ പദ്ധതികളിൽ നിന്നുൾപ്പെടെയെത്തുന്ന വെള്ളത്തിൻറെ അളവ് കുറഞ്ഞതാണ് കാരണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വെള്ളം കുറഞ്ഞതോടെ ദിവസേന രണ്ടു ദശലക്ഷം യൂണിറ്റിൽ താഴെ വൈദ്യുതി മാത്രമാണിപ്പോൾ ഇടുക്കിയിൽ ഉൽപ്പാദിപ്പിക്കുന്നത്. ഇടമലയാർ, ശബരിഗിരി എന്നീ പദ്ധതികളിലും ഉൽപ്പാദനം ഒരു ദശലക്ഷം യൂണിറ്റിൽ താഴെയാക്കി. എല്ലായിടത്തും മൂന്നു ദശലക്ഷത്തിൽ കൂടുതൽ ഉൽപ്പാദിപ്പിക്കേണ്ടെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അതേ സമയം ചെറുകിട പദ്ധതികളിൽ ഉൽപ്പാദനം കൂട്ടി. ഇവിടങ്ങളിലെ അണക്കെട്ടുകളിൽ കൂടുതൽ വെള്ളം സംഭരിക്കാനാകാത്തതിനാലാണിത്. വൻകിട പദ്ധതികളിൽ ഉൽപ്പാദനം കുറച്ച് പരമാവധി വെള്ളം സംഭരിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. എന്നാൽ മഴ കുറഞ്ഞത് വലിയ വെല്ലുവിളി ആയിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow