റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 2023-24 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും നടന്നു
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 2023-24 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും
സർവീസ് പ്രൊജക്റ്റുകളുടെ ഉദ്ഘാടനവും നടന്നു.റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി ഡോ. ജി.എൻ രമേശ് ഉദ്ഘാടനം ചെയ്തു.ചേറ്റുകുഴി വൈറ്റ് ഹൗസ് കൺവെൻഷൻ സെന്ററിൽ വച്ചാണ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നത്.വിജി ജോസഫ് പ്രസിഡന്റായും ഷിനു ജോൺ സെക്രട്ടറിയായും സുധീപ് കെ.കെ ട്രഷററായും സ്ഥാനമേറ്റു.സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനം പ്രശസ്ത സിനിമ സംവിധായകൻ, ക്ലബ്ബിന്റെ ഓണററി മെമ്പർ ജയരാജ് നിർവഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ മോഹൻ വർഗീസ്, ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ യൂനുസ് സിദ്ദിഖ്, അസിസ്റ്റന്റ് ഗവർണർ ജോസ് മാത്യു, പ്രിൻസ് ചെറിയാൻ തുടങ്ങിയവർ
സംസാരിച്ചു.
2023-24 റോട്ടറി വർഷത്തിൽ SMILE എന്ന തീമാണ് ഡിസ്ട്രിക്ട് തലത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഈ റോട്ടറി വർഷത്തെ ക്ലബ്ബിന്റെ തീം, കെയർ എന്നതാണ്. ഹൈറേഞ്ചിന്റെ സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് കഴിഞ്ഞ റോട്ടറി വർഷത്തിൽ ഹൗസിംഗ് പ്രൊജക്ടുകളും മെഡിക്കൽ ക്യാമ്പുകളും അടക്കം നൂറോളം പ്രോജക്ടുകൾ നടപ്പാക്കി. സ്കൂളുകളിൽ ശുദ്ധജല പദ്ധതി, വ്യക്തി ശുചിത്വ സെമിനാറുകൾ, കുട്ടികൾക്കുള്ള ഹൃദയ ശസ്ത്രക്രിയ, ആർട്ടിഫിഷ്യൽ ലിംബ് ട്രാൻസ്പ്ലാന്റേഷൻ തുടങ്ങി നൂറിലധികം പദ്ധതികളാണ് ഈ വർഷം ഹെറിറ്റേജ് വിഭാവനം ചെയ്തിരിക്കുന്നത്.
പ്രിൻസ് ചെറിയാൻ, സുധീപ് കെ കെ, ജിതിൻ കൊല്ലംകുടി, ജോസുകുട്ടി മേപ്പാറ , അഖിൽ വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.