വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ജൈവവൈവിധ്യ സംരക്ഷണരംഗത്തെ മികച്ച സംഭാവനകള്‍ക്ക് കേരള വനം-വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധച്ചെടികള്‍, കാര്‍ഷിക ജൈവവൈവിധ്യം മുതലായവയുടെ സംരക്ഷണത്തിലൂടെ പ്രാദേശിക ജൈവവൈവിധ്യം പരിരക്ഷിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കര്‍ഷകര്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം. ഒരു ജില്ലയില്‍ ഒരു അവാര്‍ഡാണ് നല്‍കുക.
ഇടുക്കി ജില്ലയിലെ 2023-24 വര്‍ഷത്തെ വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ് കോംപ്ലക്സ്, വെള്ളാപ്പാറ, പൈനാവ്.പി.ഒ 685603 എന്ന വിലാസത്തില്‍ ജൂലൈ 25 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം അവാര്‍ഡിനുള്ള അര്‍ഹത തെളിയിക്കുന്ന വിവരങ്ങള്‍ അടങ്ങിയ കുറിപ്പും തെളിവിലേക്ക് പ്രസക്തമായ രേഖകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവയും ഉള്‍പ്പെടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ സാമൂഹ്യവനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862232505.