പീരുമേട്ടിലെ ഹെലിബറിയ ടീ കമ്പിനി ഉടമ പൂട്ടി. മുൻകൂർ നോട്ടീസ് നൽകാതെയുള്ള മാനേജ്മെൻ്റിൻ്റെ ധിക്കാര നടപടിക്കെതിരെ പ്രതിഷേധം ശക്തം

Dec 15, 2024 - 12:25
 0
പീരുമേട്ടിലെ ഹെലിബറിയ ടീ കമ്പിനി ഉടമ പൂട്ടി. മുൻകൂർ നോട്ടീസ് നൽകാതെയുള്ള മാനേജ്മെൻ്റിൻ്റെ ധിക്കാര നടപടിക്കെതിരെ പ്രതിഷേധം ശക്തം
This is the title of the web page

പീരുമേട്ടിൽ ഒരു ടീ കമ്പിനിയ്ക്ക് കൂടി പൂട്ട് വീണു. തൊഴിലാളി ദ്രോഹ നടപടി തുടരുന്ന ഹെലിബറിയ ടീ കമ്പിനിയാണ് ഉടമ പൂട്ടിയത്. 10-ാം തീയതി പൂട്ടി. മുൻകൂർ നോട്ടീസ് നൽകാതെയാണ് മാനേജ്മെൻ്റിൻ്റെ ധിക്കാരപരമായ നടപടി. രണ്ട് കൺവീനർമാരെ സസ്പെൻ്റെ ചെയ്തത് ചോദ്യം ചെയ്തതാണ് തോട്ടത്തിൻ്റെയും ഫാക്ടറിയുടെയും പ്രവർത്തനം അവസാനിപ്പിക്കാൻ ഇടയായത്. 800 ഓളം തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകാതെയാണ് ഉടമയുടെ ധിക്കാരപരമായ നടപടി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 രണ്ടുദിവസമായി കമ്പനി അടഞ്ഞുകിടന്നതിനെ തുടർന്ന് യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ എല്ലാ തൊഴിലാളികൾക്കും ശമ്പള കുടിശികയും ജോലിയും നൽകാമെന്ന ഉറപ്പിൻമേൽ പണിക്കിറങ്ങിയ തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് ഉടമ സ്വീകരിച്ചു വന്നത്. ഇത് ചോദ്യം ചെയ്ത എച്ച് ഇഇ എ യൂണിയൻ കൺവീനർ മുരുകൻ, എച്ച് ആർ പി ഇ യൂണിയൻ കൺവീനർ രാജേന്ദ്രൻ എന്നിവരെ ആകാരണമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ എട്ടാം തീയതി യൂണിയൻ നേതാക്കൾക്ക് ചർച്ചയ്ക്ക് സമയം നൽകിയെങ്കിലും ഉടമയോ മാനേജ്മെൻറ് എത്തിയില്ല.

തുടർന്ന് യാതൊരു മുന്നറിയിപ്പും നൽകാതെ ഉടമ കമ്പനി പൂട്ടുകയായിരുന്നു.ഹെലിബറിയാ ടീ കമ്പനിക്ക് ചെമ്മണ്ണ് ,ചിന്നാർ, ഹെലിബറിയാ, വള്ളക്കടവ് എന്നീ നാല് ഡിവിഷനുകളാണുള്ളത്. 2019 മുതൽ 2023 വരെ പി.എൽ എൽ തീരുമാനപ്രകാരമുള്ള ശമ്പള കുടിശ്ശികയും നാളിതുവരെ തൊഴിലാളികൾക്ക് മാനേജ്മെന്റ് നൽകിയിട്ടില്ല. പീരുമേട് കാർഷിക വികസന ബാങ്കിൽ നിന്നും തൊഴിലാളികൾ പരസ്പര ജാമ്യത്തിൽ എടുത്തിട്ടുള്ള ലോണിന്റെ പൈസ തൊഴിലാളികളിൽ നിന്നും കമ്പനി ഈടാക്കിയെങ്കിലും ഇതുവരെയും ഒരു രൂപ പോലും ബാങ്കിൽ അടച്ചിട്ടില്ല. ഒക്ടോബർ മാസം ലഭിക്കേണ്ട ശമ്പളം ഡിസംബർ മാസത്തിൽ പോലും നൽകിയിട്ടില്ല .

കാലങ്ങളായി ഇവിടെ തൊഴിലെടുക്കുന്നവരെ സംരക്ഷിക്കാതെ അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുന്ന രീതിയാണ് ഉടമ സ്വീകരിക്കുന്നത് എന്നാണ് ആക്ഷേപം. കമ്പനിയിലെ ഐ ൻ റ്റി യു സി , സി.ഐ.ടി.യു , എ.ഐ ടി യു സി ,ബിഎംഎസ് എന്നീ യൂണിയനുകൾ ഒന്നിച്ചാണ് തൊഴിലാളികൾക്കായി നിലകൊള്ളുന്നത് ലയങ്ങളിൽ ജോലിയില്ലാതെ എങ്ങനെ ജീവിക്കും എന്ന ആശങ്കയിലാണ് കമ്പനിയിലെ 800 ഓളം വരുന്ന തൊഴിലാളികൾ..

What's Your Reaction?

like

dislike

love

funny

angry

sad

wow