സമന്വയം തൊഴിൽ രജിസ്ട്രേഷൻ പരിപാടി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

Dec 14, 2024 - 21:15
 0
സമന്വയം തൊഴിൽ രജിസ്ട്രേഷൻ പരിപാടി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
This is the title of the web page

 സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട തൊഴിൽ രജിസ്ട്രേഷൻ പദ്ധതിയുടെ ഹൈറേഞ്ച് മേഖലതല ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഇടുക്കി രൂപതയുടെ ആതിഥേയത്വത്തിൽ മുരിക്കാശേരി പാവനാത്മാ കോളജിൽ വച്ച് നടന്ന പരിപാടിയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ എ. എ. റഷീദ് അദ്ധ്യക്ഷം വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംഘാടക സമിതി ചെയർമാൻ ഫാ. ജോസ് കാവുങ്കൽ, ഇടുക്കി രൂപത മുഖ്യ വികാരി ജനറൽ ഫാ. ജോസ് കരിവേലിക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷൈനി സജി, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജോസ്മി ജോർജ്, ശ്രീ അബ്ദുൽ ജബ്ബാർ മൗലവി, ശ്രീ നിസാർ ബദ്രി, ഫാ. ഷാജി പൂത്തറ, ന്യൂനപക്ഷ കമ്മിഷൻ ഇടുക്കി ജില്ലാ കോ-ഓർഡിനേറ്റർ ഡോ ഹസീന വി.എൻ എന്നിവർ പ്രസംഗിച്ചു.

കേരള നോളജ് ഇക്കോണമി മിഷൻ ഇടുക്കി ജീല്ലാ പ്രോഗ്രാം മാനേജർ ശ്രീമതി ലിന്റു മരിയ മാത്യു, റിസോഴ്സ് പേഴ്സൺ ശ്രീമതി നീതു സത്യൻ എന്നിവർ തൊഴിലന്വേഷകർക്കുള്ള സെമിനാർ നയിച്ചു. ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ. ഫിലിപ്പ് മറ്റം, ഫാ. ജോബി പൂവത്തിങ്കൽ, ഫാ. ജോസഫ് നടുപ്പടവിൽ, ജെറിൻ ജെ പട്ടാംകുളം, അലക്സ് തോമസ്, നോയൽ ബിനോയി, ബിനോ ബിജു എന്നിവർ നേതൃത്വം നൽകി. 350 പേർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow