അയ്യപ്പൻകോവിൽ പുരാതന ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും മൃത്യുഞ്ജയ ഹോമവും ഭഗവതിസേവയും നടന്നു

അയ്യപ്പൻകോവിൽ പുരാതന ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും മൃത്യുഞ്ജയ ഹോമവും ഭഗവതിസേവയും നടന്നു. ഫെബ്രുവരി 10 ന് നടക്കുന്ന പുന:പ്രതിഷ്ഠക്ക് മുന്നോടിയായിട്ടാണ് പരിഹാര ക്രിയകൾ നടന്നത്.ക്ഷേത്രം തന്ത്രി ഇടമന ഇല്ലം ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് പൂജകൾ നടന്നത്.
പരശുരാമനാൽ പ്രതിഷ്ഠ ചെയ്ത പുരാതന ശ്രീധർമ്മശാസ്താ ക്ഷേത്രം തകർക്കപ്പെട്ട ശേഷം ഭഗവാൻ്റെ ചൈതന്യം വീണ്ടെടുക്കണമെന്ന് നാളുകളായുള്ള ഭക്തരുടെ ആഗ്രഹമായിരുന്നു. ഭക്തജനങ്ങളുടെ ആഗ്രഹ പൂർത്തീകരണമായി ക്ഷേത്രം നിർമ്മാണം പൂർത്തിയായിരിക്കുകയാണ്.
പല വിധത്തിലുള്ള തടസങ്ങളും തരണം ചെയ്താണ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയത്. ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠക്ക് തീയതിയും നിശ്ചയിച്ചു. ഫെബ്രുവരി പത്തിനാണ് പുന:പ്രതിഷ്ഠ.പുന:പ്രതിഷ്ഠക്ക് മുന്നോടിയായുള്ള പരിഹാര ക്രിയ ചടങ്ങുകളാണ് ക്ഷേത്ര സന്നിധിയിൽ നടന്നത്.
ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിക്കണമെന്നാണ് അഷ്ടമംഗല ദേവ പ്രശ്നത്തിലെ വിധി. ഇതിനായി ഭക്തജനങ്ങൾ നൽകിയ സ്വർണ്ണം വെള്ളി,പിത്തള,ചെമ്പ് തുടങ്ങി പൊരുളുകൾ ക്ഷേത്രം ഭാരവാഹികൾ ഏറ്റ് വാങ്ങി. പെരിയാറിൻ്റെ തീരത്ത് പ്രഭചൊരിഞ്ഞ് നിൽക്കുന്ന ശ്രീധർമ്മശാസ്താവിൻ്റ പുന:പ്രതിഷഠക്കുള്ള തയ്യാറെടുപ്പിലാണ് ഭക്തജനങ്ങളും ഭരണസമിതിയും.