വണ്ടിപ്പെരിയാർ -പശുമല -മ്ലാമല റോഡ് നിർമ്മണം ഉടൻ ആരംഭിക്കുമെന്ന് പീരുമേട് MLA വാഴൂർ സോമൻ

വണ്ടിപ്പെരിയാർ പശു മലമല റോഡ് പുനർനിർമ്മിക്കാൻ 3കോടി 85 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായാണ് പീരുമേട് MLA വാഴൂർ സോമൻ അറിയിച്ചിരിക്കുന്നത്.ശബരിമല ഉത്സവുമായി ബന്ധപ്പെട്ട് അടിയന്തിരമായി പുനർ നിർമ്മിക്കേണ്ട റോഡുകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന വണ്ടിപ്പെരിയാർ -പശുമല -മ്ലാമല റോഡിൽ ചെയിനേജ് 0/00 മുതൽ 10/200 കിലോ മീറ്റർ വരയുള്ള റോഡ് പുനർ നിർമ്മിക്കുവാൻ 5 കോടി രൂപയുടെ ഭരണാനുമതി 20-02-2024 ലെ G.O.(Rt)No 222/2024/PWD എന്ന സർക്കാർ ഉത്തരവ് പ്രകാരം ലഭിച്ചിരുന്നു.
എന്നാൽ 0/00 മുതൽ 3/200 കിലോ മീറ്റർ വരയുള്ള റോഡ് എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചും ജില്ലാ പഞ്ചായത്തിൻറെയും ഗ്രാമപഞ്ചായത്തിൻറെയും ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ചതിനാൽ നേരത്തേ തയ്യാറാക്കിയ എസ്റ്റിമേറ്റ് പുതുക്കി ലഭ്യമാക്കേണ്ടതായിവന്നു. സർക്കാരിൽ നിന്നും പുതുക്കിയ ഭരണാനുമതി 25-11-2024 തിയതിയിൽ G.O.(Rt)No.1205/2024/PWD നം.സർക്കാർ ഉത്തരവ് ലഭിച്ചിട്ടുള്ളതായി വാഴൂർ സോമൻ എംഎൽഎ അറിയിച്ചു.
പുതുക്കിയ ഭരണാനുമതി പ്രകാരം ചെയിനേജ് 3/200 മുതൽ 10/200 വരെയുള്ള പശുമല എസ്റ്റേറ്റ് മുതൽ മ്ലാമല വരെയുള്ള 7 കിലോമീറ്റർ റോഡ് പുനർ നിർമിക്കും. സാങ്കേതിക അനുമതി ഒരാഴ്ചയ്ക്കകം ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കി വരുന്ന ജനുവരിയിൽ നിർമാണം ആരംഭിച്ച് ഏപ്രിൽ മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാകും എന്നും മ്ലാമല -തേങ്ങാക്കൽ -കിഴക്കേ പുതുവൽ -കോഴിക്കാനം -ഏലപ്പാറ വരെയുള്ള റോഡ് പുനർനിർമ്മിക്കാൻ 2024-25 വർഷത്തെ ബഡ്ജറ്റിൽ 8 കോടി രൂപ അനുവദിച്ചതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭിക്കുവാൻ ധനകാര്യ വകുപ്പിന് കൈമാറിയിട്ടുണ്ട് എന്നും ഉടൻ ഭരണാനുമതി ലഭ്യമാകും എന്നും എംഎൽഎ അറിയിച്ചു.