രണ്ടാം ഘട്ട സമരത്തിന് ഒരുങ്ങി ചൊക്രമുടി സംരക്ഷണ സമിതി
ചൊക്രമുടിയിൽ സർക്കാർ ഭൂമി കയ്യേറ്റം സ്ഥിരീകരിച്ചിട്ടും തുടർനടപടികൾ വൈകുകയാണെന്ന് ചൊക്രമുടി സംരക്ഷണ സമിതി ആരോപിച്ചു.കയ്യേറ്റക്കാരെ സഹായിച്ച 3 ഉദ്യോഗസ്ഥരെ മാത്രം സസ്പെൻഡ് ചെയ്ത് ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത് എന്നും സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു .അന്വേഷണം പൂർത്തിയായെങ്കിലും കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.
നടപടികൾ വേഗത്തിലാക്കണമെന്നും ഭൂമി കയ്യേറ്റത്തിൽ പങ്കുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും,ചൊക്രമുടിയിൽ നിർമ്മിച്ചിരിക്കുന്ന തടയണ മൂടണമെന്നും ആവശ്യപ്പെട്ട് ചൊക്രമുടി സംരക്ഷണ സമിതി രണ്ടാംഘട്ട സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ആർഡിഒ ഓഫീസ് ഉപരോധമടക്കമുള്ള സമരപരിപാടികളാണ് രണ്ടാംഘട്ടത്തിൽ സമിതി ഏറ്റെടുത്ത് നടത്തുകയെന്നും ഭാരവാഹികൾ പറഞ്ഞു.