മുള്ളരിക്കുടിയിൽ മോഷണം; നാലു ചാക്ക് കുരുമുളകും ഓട്ടോറിക്ഷയും മോഷണം പോയി

Dec 13, 2024 - 16:08
 0
മുള്ളരിക്കുടിയിൽ മോഷണം;
നാലു ചാക്ക് കുരുമുളകും ഓട്ടോറിക്ഷയും മോഷണം പോയി
This is the title of the web page

കൊന്നത്തടി പഞ്ചായത്തിലെ മുള്ളരികുടിയിൽ കഴിഞ്ഞ രാത്രി മോഷണം നടന്നു. ടൗണിൽ പുതുപ്പള്ളിയിൽ ഷാജിയുടെ മലഞ്ചരക്കു കട കുത്തിപ്പൊളിച്ച് നാലു ചാക്ക് കുരുമുളക് മോഷ്ടിച്ചു. കടയുടെ തട്ടിയിലെ താഴ് തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ ചാക്കിൽ സൂക്ഷിച്ചിരുന്ന നാലു ചാക്ക് കുരുമുളകാണ് മോഷ്ടിച്ചത്.ടൗണിൽ നിന്നും മുന്നൂറു മീറ്റർ അകലെ മുള്ളരിക്കുടി പെരിഞ്ചാംകുട്ടി റോഡരികിൽപാർക്ക് ചെയ്തിരുന്ന പുതുപ്പള്ളിയിൽ ബിനോയിയുടെ ഓട്ടോറിക്ഷയും മോഷണം പോയി.രാവിലെയാണ് മോഷണവിവരമറിയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ആറു മാസക്കാലമായി കൊന്നത്തടി പഞ്ചായത്തിലെ പാറത്തോട്,മുനിയറ മുള്ളരിക്കുടി പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും കൃഷിയിടങ്ങളിലും മോഷണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാത്രികാലങ്ങളിൽ പോലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നും മോഷ്ടാക്കളെ എത്രയും വേഗം കണ്ടുപിടിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

V
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow